വയനാട്: കടബാദ്ധ്യത മൂലം  യുവകര്‍ഷകൻ ആത്മഹത്യ ചെയ്തു. വയനാട് തിരുനെല്ലി പഞ്ചായത്ത് കോട്ടിയൂരിലെ കെ.വി.രാജേഷാണ്  കടബാദ്ധ്യതമൂലംആത്മഹത്യചെയ്തത്. ചൊവ്വാഴ്ച രാത്രി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ രാജേഷിനെ വീട്ടുകാരും ബന്ധുക്കളും അന്വേഷിച്ചെങ്കിലും കണ്ടെത്തിയിരുന്നില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

കോട്ടിയൂർ ബസ്സ് സ്റ്റോപ്പിൽ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൃഷി ആവശ്യത്തിനായി ബാങ്കുകളില്‍ നിന്നും അയല്‍കൂട്ടങ്ങളില്‍ നിന്നും സ്വകാര്യ വ്യക്തികയിൽ നിന്നും വായ്പ വാങ്ങി കൃഷി ചെയ്തെങ്കിലും കൃഷി നാശം മൂലം ഭീമമായ തുക നഷ്ടം വരുകയായിരുന്നു. സ്വന്തം പേരിലുള്ള സ്ഥലത്തിന്‍റെ രേഖ പണയം വെച്ച് കേരള ബേങ്കിൽ നിന്നും 90,000 രൂപയും, സ്വർണ്ണം പണയം വെച്ച് 60,000 രൂപയും വായ്പ എടുത്തു. 

Read Also: സംസ്ഥാനത്ത് ആദ്യമായി സൗരോർജ ഉപകരണ ടെസ്റ്റിംഗ് ലാബ് കൊച്ചിയിൽ


ഇത്  കൂടാതെ സ്വകാര്യ വ്യക്തികളിൽ നിന്ന് കടം വാങ്ങിയും കഴിഞ്ഞ വർഷം വാഴ കൃഷി ചെയ്തെങ്കിലും നിരന്തരമായ കാട്ടാനകൂട്ടം കൃഷികൾ നശിപ്പിച്ചതോടെ രാജേഷിന് വൻ സാമ്പത്തിക നഷ്ടമുണ്ടായി. നഷ്ടം നികത്താനായി ഈ വർഷം വളരെ പ്രതീക്ഷയോടെ നെൽകൃഷി ചെയ്തെങ്കിലും അതുംകാട്ടാന നശിപ്പിച്ചതോടെ വൻ കടബാധ്യതയിലായ രാജേഷ് വളരെ നിരാശയിലായിരുന്നു. 


ഒരു ഏക്കർ വയലിലും, അര ഏക്ര കരഭൂമിയിലും കൃഷി ചെയ്തുള്ളവരുമാനം കൊണ്ടായിരുന്നു രാജേഷിന്‍റെ കുടുബം കഴിഞ്ഞു വന്നിരുന്നത്. നഷ്ട പരിഹാരം നൽകാത്തതിനാലും കൃഷി കാട്ടനകൾ നശിപ്പിച്ചത് മൂലവും കുടുംബത്തിന് ബാങ്കുകളിലും സ്വകാര്യ വ്യക്തികളിലുമായി വൻ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായതിനാലുമാണ് രാജേഷ് ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് അയൽവാസികൾ പറഞ്ഞു. 

Read Also: വാഹന അപകട റിപ്പോർട്ട് നൽകുന്നതിൽ വ്യാപക അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തല്‍; വാഹന പരിശോധനയ്ക്ക് പുതിയ നിർദേശം നൽകി ആഭ്യന്തര സെക്രട്ടറി


പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണ്. നിരവധി കർഷകരുടെ കൃഷി ഭൂമി കാട്ടാനകൾ നശിപ്പിക്കുന്നത് പതിവാണ്.  എല്ലാ വർഷവും വേനൽക്കാലമാകുന്നതോടെ കാട്ടിൽ തീറ്റയും വെള്ളവും കുറയും ഇതോടെയാണ് ആനക്കൂട്ടം കൂടുതലായ നാട്ടിലെ കൃഷിയിടങ്ങളിലേക്ക് എത്തുന്നത്. ചെറുകിട കൃഷിക്കാർക്ക് വൈദ്യുത വേലികൾ സ്ഥാപിക്കാനോ കാട്ടാനകളെ തുരത്താനോ ഉള്ള സംവിധാനങ്ങൾ ഉണ്ടാകാറില്ല.


എസ്റ്റേറ്റുകളിലും മറ്റും സൗരോർജത്തിൽ പ്രവർത്തിക്കുന്ന കമ്പി വേലികളുണ്ട്. വനം വകുപ്പും കൃഷി വകുപ്പും കർഷകരുടെ ദുരിത്തിൽ നിസംഗമായ നിലപാടാണ് എടുക്കുന്നത്. വിളകൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തണമെന്ന നീണ്ട കാലത്തെ ആവശ്യങ്ങൾ മാറിവരുന്ന സർക്കാരുകൾ പരിഗണിക്കാറില്ലെന്ന ആക്ഷേപവുമുണ്ട്. 

Read Also: കലയെയും സംസ്കാരത്തെയും സങ്കുചിതമായ കാഴച്ചപ്പാടിലൂടെ നോക്കിക്കാണുന്ന അവസ്ഥക്ക് മാറ്റമുണ്ടാകണം: മന്ത്രി കെ. രാധാകൃഷ്ണൻ


കർഷക ആത്മഹത്യകൾ തുടർക്കഥയാകുമ്പോഴും അധികാരികള്‍ നടപടി എടുക്കുന്നില്ല. നീണ്ട കോവിഡ് കാല പ്രതിസന്ധികൾക്ക് ശേഷം വിപണികള്‍ ഉണർന്നെങ്കിലും കർഷകർ ഇപ്പോഴും പ്രതിസന്ധിയിലാണ്. ശരിയായി കൃഷി ഇറക്കാന്‍ കഴിയുന്നില്ല. സമയത്ത് കൃഷി ഇറക്കാനാകാത്തതിനാൽ വിളവ് കുറയുന്നതും പതിവാണ്. 


ബാങ്കുകൾ നൽകിയിരുന്ന മൊറട്ടോറിയം കാലാവധികൾ കഴിഞ്ഞതോടെ കൃഷി ആവശ്യങ്ങൾക്കൊപ്പം വായ്പാ തിരിച്ചടവിനും വഴി കണ്ടെത്തേണ്ട അവസ്ഥയിലാണ് കർഷകർ. ബാങ്കുകൾ ജപ്തി നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പറയുമ്പോഴും പല സ്ഥലങ്ങളിലും ഇതിന് ആക്ഷേപമുണ്ട്. ബാങ്കുകളിൽ നിന്നുള്ള സമ്മർദ്ദവും കര്‍ഷക ആത്മഹത്യകൾക്ക് പലസ്ഥലങ്ങളിലും കാരണമാകുന്നുണ്ടെന്നാണ് പരാതി.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.