സംസ്ഥാനത്ത് ആദ്യമായി സൗരോർജ ഉപകരണ ടെസ്റ്റിംഗ് ലാബ് കൊച്ചിയിൽ

കുസാറ്റ് -അനേർട്ട് സംയുക്ത സംരംഭം. പ്രാഥമിക പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 21, 2022, 11:13 AM IST
  • സൗരോർജ ഉപകരണങ്ങളുടെ ടെസ്റ്റിംഗ് നടത്തുന്നതിനായി സ്റ്റിക് കേന്ദ്രത്തിൽ സ്റ്റാർട്ട്‌ ലാബ് ആരംഭിക്കുന്നു.
  • കുസാറ്റ് -അനേർട്ട് സംയുക്ത സംരംഭം പ്രാഥമിക പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
  • കൊച്ചി സർവകലാശാല ക്യാമ്പസിൽ തന്നെ പ്രവർത്തനം ആരംഭിക്കുന്ന ലാബിൽ നിരവധി പേർക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് ആദ്യമായി സൗരോർജ ഉപകരണ ടെസ്റ്റിംഗ് ലാബ് കൊച്ചിയിൽ

കൊച്ചി: പാരമ്പര്യേതര ഊർജ സ്രോതസുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതികളുടെ ഭാഗമായി ജില്ലയിൽ സൗരോർജ ഉപകരണ ടെസ്റ്റിംഗ് ലബോറട്ടറി ഒരുങ്ങുന്നു. സംസ്ഥാനത്താദ്യമായി പ്രവർത്തനം ആരംഭിക്കുന്ന ലാബ് അനേർട്ടിന്റെയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സ്റ്റിക് (സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ്‌ ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ സെന്റർ) കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഒരുങ്ങുന്നത്. സ്റ്റാർട്ട്‌ എന്ന് പേരിട്ടിരിക്കുന്ന സംരംഭത്തിൽ കുസാറ്റ്, അനേർട്ട് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർക്ക് പുറമെ സൗരോർജ മേഖലയിൽ പ്രവർത്തിക്കുന്ന വിദ​ഗ്ധരും ഭാഗമാകും. 

ടെസ്റ്റിംഗ് ലാബിനായി 3.80 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കൊച്ചി സർവകലാശാല ക്യാമ്പസിൽ തന്നെ പ്രവർത്തനം ആരംഭിക്കുന്ന ലാബിൽ നിരവധി പേർക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തിൽ 30 കിലോ വാട്ട് വരെയുള്ള ഗ്രിഡ് -കണക്റ്റഡ് ഇൻവെർട്ടറുകളുടെ ടെസ്റ്റിംഗ് ആയിരിക്കും ലാബിൽ നടത്തുക. അടുത്ത ഘട്ടത്തിൽ മോഡ്യൂളുകളുടെയും ഹൈബ്രിഡ് ഇൻവെർട്ടറുകളുടെയും ടെസ്റ്റിം​ഗ് നടത്താൻ സാധിക്കും.

#Read Also: കലയെയും സംസ്കാരത്തെയും സങ്കുചിതമായ കാഴച്ചപ്പാടിലൂടെ നോക്കിക്കാണുന്ന അവസ്ഥക്ക് മാറ്റമുണ്ടാകണം: മന്ത്രി കെ. രാധാകൃഷ്ണൻ

പാരമ്പര്യേതര ഊർജ്ജത്തെ ഭാവിയുടെ ഊർജ്ജം എന്നാണ് വിശേഷിപ്പിക്കുന്നത്. കൂടുതൽ രാജ്യങ്ങൾ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്ന നടപടിയിലേക്ക് നീങ്ങുന്നതിനാലും ഇന്ത്യ കാർബർ പുറന്തള്ളൽ കുറയ്ക്കുന്നതിനായി വലിയ മാർഗങ്ങൾ സ്വീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാൽ സോളാര്‍ ഊർജ്ജ പദ്ധതിക്ക് രാജ്യത്ത് വലിയ സ്വീകര്യതായണ് ഉള്ളത്. 

2030ഓടെ 45 ശതമാനം ഗ്രീൻ ഹൗസ് വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ശുദ്ധവും മലിനീകരണ രഹിതവുമായി ഊർജ്ജ നിർമ്മാണം ഇതില്‍ പ്രധാനമാണ്. ആഗോള താപനത്തിന്‍റെ പ്രത്യാഖാതങ്ങൾക്ക് പരിഹാരം കാണാൻ ഹരിത ഊർജത്തിന് മുഖ്യ പങ്കാണ് വഹിക്കാനുള്ളത്. 

Read Also: Palakkad Double Murder Case: ശ്രീനിവാസന്റെ കൊലപാതകം: 4 പേർ പിടിയിൽ

ഇന്ധനം കത്തിച്ചുള്ള ഊര്‍ജോത്പാദനത്തിൽ നിന്ന് ജിസിസി രാജ്യങ്ങളടക്കം പിന്മാറുന്ന ഘട്ടത്തിൽ പാരമ്പര്യേത ഊർജോത്പാദനത്തിന് മുൻതൂക്കം ലഭിക്കുന്നുണ്ട്. ട്രോപ്പിക്കൽ, സബ് ട്രോപ്പിക്കൽ മേഖലകളിലുള്ള രാജ്യങ്ങൾ ഊർജ്ജോത്പാദനത്തിന് സൗരോർജത്തെ കൂടുതലായി ആശ്രയിക്കാനാകും. ഇക്കാരണങ്ങളാലൊക്കത്തന്നെ ഇന്ത്യയിൽ സൗരോർജ പ്ലാന്റുകൾക്കുള്ള സാധ്യത ഏറുകയാണ്. 

കുറഞ്ഞ ചിലവിൽ ഊർജ്ജം ലഭിക്കുമെന്നുള്ളതിനാലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സബ്സിഡി സൗരോർജ പ്ലാന്റുകള്‍ക്ക് നൽകുന്നതിനാലും ഇന്ന് സൗരോർജ പാനലുകൾ വീടുകളിൽ സ്ഥാപിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. അതുകൊണ്ട് തന്നെ പാനലുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. 

പുരപ്പുറ സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് വർധിച്ച് വരുന്ന സാഹചര്യത്തിൽ ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സ്റ്റാർട്ട്‌ ലാബ് സഹായകമാവും. സൗരോർജ മേഖലയിലെ ഗവേഷണ പ്രവർത്തനങ്ങൾക്കും വ്യാവസായിക സംരംഭങ്ങൾക്കും സ്റ്റാർട്ട്‌ ലാബ് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News