തെറ്റായ പ്രചാരണങ്ങളെ അതിജീവിക്കാന്‍ കഴിയാഞ്ഞതാണ് യു.ഡി.എഫിന്റെ തോല്‍വിക്ക് കാരണമെന്ന് ഉമ്മന്‍ചാണ്ടി
ഇന്ന് രാവിലെ പത്തരയ്ക്ക് ഗവര്‍ണറെ കണ്ടു ഉമ്മന്‍ചാണ്ടി രാജി സമര്‍പ്പിച്ചു. കൂടാതെ ഫെയ്സ്ബുക്ക് പോസ്റ്റ് വഴി യു.ഡി.എഫ് സര്‍ക്കാരിന്‍റെ തോല്‍വിക്ക് വിശദീകരണവും നല്‍കി. അഞ്ചു വര്ഷം തികച്ചും ഭരിക്കാന്‍ സഹായിച്ച മന്ത്രിസഭയിലെ സഹപ്രവർത്തകർ ഉൾപ്പെടയുള്ളവർക്ക് നന്ദിയും രേഖപെടുത്തി.
ഇപ്പോള്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തെറ്റായ പ്രചാരണങ്ങളാലും യുഡിഎഫിനെതിരെയുണ്ടായ വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെ അടിയൊഴുക്കുകളാലുമാണ് പരാജയം നേരിട്ടതെന്ന് ഉമ്മന്‍ ചാണ്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ജനങ്ങളെ കുറ്റപ്പെടുത്തുന്നില്ല, ആ പ്രചാരണം അതിജീവിക്കാനും അതിനെ പ്രതിരോധിക്കാനും സാധിച്ചില്ല. ഗവണ്മെന്റിന്റെ വിജയങ്ങളും നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വീഴ്ച പറ്റിയതായും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
കേവലം രണ്ട് എംഎല്‍എമാരുടെ ഭൂരിപക്ഷമുള്ള ഗവണ്മെന്റിന് കാലാവധി പൂര്‍ത്തിയാക്കാനും വികസനവും കരുതലും എന്ന നയം വിജയകരമായി നടപ്പിലാക്കാനും കലവറയില്ലാത്ത പിന്തുണ ഒന്നു കൊണ്ട് മാത്രമാണ് സാധിച്ചത്. ഫെയ്സ്ബുക്കിന്‍റെ പൂര്‍ണ രൂപം ഇവിടെ കാണാം.