വീണ്ടും ന്യൂനമർദ്ദം, സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും ശ്രീലങ്കയെയും ന്യൂനമർദം ബാധിച്ചേക്കും.
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും ശ്രീലങ്കയെയും ന്യൂനമർദം ബാധിച്ചേക്കും. ഫെബ്രുവരി 27 ഓടെ (ഞായറാഴ്ച) ചക്രവാതച്ചുഴി രൂപം കൊള്ളുമെന്നാണ് അറിയിപ്പ്.
ഇത് ശക്തിയാർജ്ജിക്കുകയും തുടർന്ന് ശ്രീലങ്കൻ ഭാഗത്തേക്ക് നീങ്ങുകയും ചെയ്യും. ഇത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് കാരണമായേക്കും. ന്യൂനമർദത്തെ തുടർന്ന കേരളത്തിലും ശക്തമായ മഴയുണ്ടാകുമന്നാണ് മുന്നറിയിപ്പ്. മാർച്ച് 2, 3 തീയതികളിൽ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA