Kerala Weekend Lockdown: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ഡൗൺ; അവശ്യ സർവീസുകൾക്ക് മാത്രം അനുമതി
Kerala Weekend Lockdown: രണ്ടര മാസത്തോളം ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമായി ഏര്‍പ്പെടുത്തിയിരുന്ന വാരാന്ത്യ ലോക്ഡൗണ്‍ ഈ ആഴ്ച മുതൽ ഞായറാഴ്ച മാത്രമായി ചുരുക്കിയിരിക്കുകയാണ്.
തിരുവനന്തപുരം: Kerala Weekend Lockdown: കോവിഡ് നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ന് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ (Weekend Complete Lockdown). രണ്ടര മാസത്തോളം ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമായി ഏര്‍പ്പെടുത്തിയിരുന്ന വാരാന്ത്യ ലോക്ഡൗണ്‍ ഈ ആഴ്ച മുതൽ ഞായറാഴ്ച മാത്രമായി ചുരുക്കിയിരിക്കുകയാണ്.
ഇന്ന് അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് പ്രവര്‍ത്തന അനുമതി (Weekend Lockdown) നല്‍കിയിരിക്കുന്നത്. ഇന്ന് രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ അവശ്യ സാധനങ്ങൾ മാത്രം വിൽക്കുന്ന കടകള്‍ തുറക്കാം. ഇന്ന് സ്വകാര്യ ബസ് സർവ്വീസ് ഇല്ല പകരം കെഎസ്ആര്‍ടിസി പരിമിതമായി സർവ്വീസ് നടത്തും.
ആരാധാനലയങ്ങളില്‍ പ്രര്‍ത്ഥനാ ചടങ്ങുകളില്‍ 40 പേര്‍ക്ക് മാത്രം പങ്കെടുക്കാം. ഞായറാഴ്ച മാത്രമാണ് ലോക്ഡൗണ്‍ എന്നതിനാല്‍ പൊലീസ് കര്ശന പരിശോധനയാണ് നടത്തുന്നത്. ശേഷം നാളെ മുതൽ നിയന്ത്രണങ്ങളും ഇളവുകളും പതിവ് പോലെ തുടരും.
സർക്കാർ കൊവിഡ് നിയന്ത്രണങ്ങളില്‍ (Covid19) കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് മാളുകള്‍ തുറക്കും. ഓണത്തിരക്ക് മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...