തിരുവനന്തപുരം: കോളറ പടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ കേരളത്തിലും ആരോ​ഗ്യ വകുപ്പ് അതിജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് കര്‍ശന ജാഗ്രതാ നിര്‍ദേശം നൽകിയിരിക്കുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ഇത് സംബന്ധിച്ച് നിർദേശം ലഭിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സാംപിള്‍ പരിശോധനയില്‍ കോളറ സ്ഥിരീകരിച്ചാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൈക്കൊള്ളുക, വയറിളക്ക പ്രതിരോധം ശക്തമാക്കുക തുടങ്ങിയ നിർദേശങ്ങളാണ് മെഡിക്കൽ ഓഫീസർമാർക്ക് നൽകിയിരിക്കുന്നത്. ഒആര്‍എസ് ലായനി, സിങ്ക് ഗുളിക എന്നിവയുടെ ലഭ്യത ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. ഫീല്‍ഡ് തല പ്രവര്‍ത്തനം വൈകാതെ നടപ്പാക്കണം. കുടിവെള്ള ശ്രോതസ്സുകള്‍ ക്ലോറിനേഷനും സൂപ്പര്‍ ക്ലോറിനേഷനും നടത്തി സുരക്ഷിതമാക്കുകയും വേണം.


സാംപിളുകള്‍ ശേഖരിക്കുന്നതോടൊപ്പം പ്രദേശത്ത് ക്ലോറിനേഷന്‍ നടത്തുകയും ബോധവത്കരണ പരിപാടികള്‍ നടത്തുകയും ചെയ്യണം. ബോധവത്കരണത്തിൽ വ്യക്തിശുചിത്വം, കൈകഴുകല്‍, തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതിന്റെ പ്രാധാന്യം, ഒആര്‍എസ്, സിങ്ക് ഗുളിക എന്നിവയുടെ ഉപയോഗം ഗുണം എന്നിവയെല്ലാം ഉള്‍പ്പെടുത്തണം.


എന്താണ് കോളറ?


കോളറ ഒരു ജലജന്യ രോ​ഗമാണ്. വിബ്രിയോ കോളറ എന്നൊരു ബാക്ടീരിയ ആണ് ഈ രോ​ഗത്തിന് കാരണം. O1, O139 എന്നീ ഇനങ്ങളാണ് അണുബാധയുണ്ടാക്കുന്നത്. ഒഗാവ, ഇനാവ, ഹികോജിമാ എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.


Also Read: Avocado: ദിവസവും ഓരോ അവക്കാഡോ കഴിച്ചാൽ കൊളസ്ട്രോളിലുണ്ടാകുന്ന മാറ്റം ഇങ്ങനെ


എങ്ങനെയാണ് കോളറ രോഗം പകരുന്നത്?


മലിനമായ ജലസ്രോതസ്സുകളില്‍ നിന്നും ഭക്ഷണത്തില്‍ നിന്നുമാണ് ഈ രോ​ഗം പ്രധാനമായും മനുഷ്യനിലേക്ക് എത്തുന്നത്. രോ​ഗിയെ പരിചരിക്കുന്നവർ കൃത്യമായ ശുചിത്വം പാലിച്ചില്ലെങ്കിലും രോ​ഗം പകരാം. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 1-2 ദിവസത്തിനകം അസുഖമുണ്ടാകുന്നു.


രോ​ഗലക്ഷണങ്ങൾ...


കടുത്ത ഛര്‍ദി, വയറിളക്കം എന്നിവയാണ് കോളറയുടെ പ്രധാന ലക്ഷണം.


കോളറ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്..


ആഹാരം അടച്ചു സൂക്ഷിക്കുക
പഴകിയ ആഹാരം കഴിക്കാതിരിക്കുക
പഴവും പച്ചക്കറിയും കഴുകി ഉപയോഗിക്കുക
ശുദ്ധമായ കുടിവെള്ളം മാത്രം ഉപയോഗിക്കുക
തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക
ഈച്ചശല്യം ഒഴിവാക്കാൻ പരമാവധി ശ്രദ്ധിക്കുക
അടുത്ത പ്രദേശങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ഒന്നിച്ച് വയറിളക്കത്തിന്റെ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ പ്രത്യേക ശ്രദ്ധ നല്‍കുക 


ചികിത്സ മാർ​ഗങ്ങൾ


കോളറയ്ക്കുള്ള പ്രധാന ചികിത്സ നിര്‍ജലീകരണം തടയുക എന്നതാണ്. ഒ.ആര്‍.എസ്. ലായനിയാണ് എറ്റവും ഉത്തമം. ഗൃഹപാനീയങ്ങളും ഉപയോഗിക്കാം.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.