രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഫിലിപ്പിൻസിന്റെ മൂന്നാമത്തെ പ്രസിഡന്റായിരുന്ന രമോൺ മഗ്സെസൈയുടെ പേരിൽ വിവിധ മേഖലയിലെ പ്രമുഖർക്ക് അവരുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്ന പുരസ്കാരമാണ് രമോൺ മഗ്സെസൈ അവാർഡ്. മഗ്സെസൈയുടെ ഭരണത്തിലെ സമഗ്രതയുടെയും ജനാധിപത്യ സമൂഹത്തിലെ ആദർശവാദത്തിന്റെയും മാതൃക സംരക്ഷിക്കുന്നതിനാണ്  ഈ പുരസ്കാരം സ്ഥാപിച്ചത്. 1957 മുതൽ നൽകി തുടങ്ങിയ പുരസ്കാരത്തെ ഏഷ്യയുടെ നൊബേൽ സമ്മാനമെന്നാണ് അറിയപ്പെടുന്നത്. ഫിലിപ്പിനി സർക്കാരിനൊപ്പം റോക്കെഫെല്ലർ ബ്രദേഴ്സും ചേർന്നാണ് പുര്സകാരത്തിന്റെ ഫണ്ട് ഒരുക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

2008 വരെ ആറ് വിവിധ മേഖലയിൽ മികച്ച പ്രകടനം നടത്തിയവർക്കായിരുന്നു അവാർഡ് നൽകിയിരുന്നത്. 2009ത് മുതൽ അത് രണ്ട് വിഭാഗങ്ങളിലേക്ക് ചുരുക്കിയാണ് രമോൺ മഗ്സെസൈ അവാർഡ് നൽകുന്നത്. സർക്കാർ മേഖലയിലെ മികച്ച സേവനം, പൊതുമേഖലയിലെ മികച്ച സേവനം, ഒരു സമൂഹത്തിന്റെ നേതൃത്വം, മാധ്യമ രംഗം, സാഹിത്യം, മറ്റ് കല സാംസ്കാരിക മേഖല, സമാധാനം എന്നീ മേഖലയിലെ മികച്ച പ്രകടനം നടത്തിയവർക്കായിരുന്നു 2008 വരെ അവാർഡ് നൽകിയിരുന്നത്. പിന്നീട്, ഉയർന്ന് വരുന്ന നേതൃത്വം, എല്ലാ വിഭാഗങ്ങളെയും ചേർത്ത് ഒരു വിഭാഗം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായിട്ടാണ് മഗ്സെസൈ അവാർഡ് നൽകുന്നത്. 


ALSO READ : Magsaysay Award | കെകെ ശൈലജ മാഗ്സസെ അവാർഡ് വാങ്ങേണ്ടെന്ന് സിപിഎം? വിവാദം പുകയുന്നു


കഴിഞ്ഞ അഞ്ച് ദശകങ്ങളിലായി രമോൺ മഗ്സെസൈ അവാർഡ് നൽകി വരികെയാണ്. പ്രസിഡന്റ് രമോൺ മഗ്സെസൈയുടെ ചിത്രം ആലേഖനം ചെയ്ത മെഡലും പ്രശസ്തി പത്രവും നൽകിയാണ് അവാർഡ് സമർപ്പിക്കുന്നത്. എല്ലാ വർഷം ഫിലിപ്പിൻസിന്റെ തലസ്ഥാന നഗരിയായ മനിലയിൽ ഓഗസ്റ്റ് 31ന് പുരസ്കാരദാന ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് മദർ തെരേസ, അരുണ റോയി, സത്യജിത് റെ, എം എസ് സ്വാമിനാഥൻ, വർഗീസ് കുര്യൻ തുടങ്ങിയ നിരവധി പ്രമുഖർ രമോൺ മഗ്സെസൈ പുരസ്കാരം സ്വീകരിച്ചിട്ടുണ്ട്. 


എന്തുകൊണ്ട് കെ.കെ ശൈലജ രമോൺ മഗ്സെസൈ പുരസ്കാരം നിരസിച്ചു?


നിപ്പ, കോവിഡ് പ്രതിരോധം, മികച്ച സംഘടനാ വൈഭവം ഇവയൊക്കെ കണക്കിലെടുത്തായിരുന്നു പുരസ്കാര കമ്മിറ്റി സംസ്ഥാന മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയെ അവാർഡിനായി പരിഗണിച്ചത്. താൻ പുരസ്കാരം നിരസിക്കുന്നതായി ഇ-മെയിൽ മുഖാന്തരം കെ.കെ ശൈലജ അവാർഡ് കമ്മിറ്റിയെ അറിയിച്ചു. 'പുരസ്കാരം വ്യക്തിപരമായി സ്വീകരിക്കാൻ താൽപര്യപ്പെടുന്നില്ല' എന്ന് അറിയിച്ചുകൊണ്ടാണ് മുൻ ആരോഗ്യ മന്ത്രി മഗ്സെസൈ അവാർഡ് നിഷേധിക്കുന്നത്. 


ALSO READ : തെരുവുനായ ആക്രമണം; മെഡിക്കൽ ബോർഡ് രൂപീകരിച്ച് പന്ത്രണ്ടുകാരിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി


അതേസമയം  കമ്മ്യൂണിസ്റ്റ് ഗറില്ലകളെ അടിച്ചമർത്തുന്നതിൽ കുപ്രസിദ്ധി നേടിയ രമൺ മഗ്‌സസെയുടെ പേരിലുള്ള അവാർഡായതിനാൽ അവാർഡ് സ്വീകരിക്കരുതെന്ന് പാർട്ടി തീരുമാനിച്ചതായതായാണ് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.  കെകെ ശൈലജക്ക് അവാർഡ് ലഭിക്കുന്നതോടെ അവാർഡ് നേടുന്ന ആദ്യത്തെ കേരള വനിതയെന്ന് ഖ്യാതിയും ഇവർക്ക് തന്നെയായിരുന്നു. 


ശൈലജയെ തഴയുന്നത് ഇതാദ്യമല്ല


എന്നാൽ പാർട്ടിക്കും മുഖ്യമന്ത്രിക്കും മുകളിൽ വനിതാ നേതാവിന്റെ പേരെത്തുന്നത് സംഘടനയ്ക്കുള്ളിൽ അതൃപ്തി ഉയരാൻ സാധ്യതയുള്ളതിനാലാണ് മറ്റ് കാരണങ്ങൾ ഉയർത്തി കെ.കെ ശൈലജയോട് സിപിഎം അവാർഡ് നിഷേധിക്കാൻ ആവശ്യപ്പെട്ടതെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. രണ്ട് പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ ശൈലജയെ ഉൾപ്പെടുത്തണമെന്നാവശ്യം ഉയർന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനൊഴികെ മറ്റാർക്കും രണ്ടാമത് അവസരമുണ്ടാകില്ല കടും തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു സിപിഎം. 


ALSO READ : Vizhinjam protest: 'ഏഴ് ആവശ്യങ്ങളിൽ ഉറച്ച് നിൽക്കുന്നു, സമരം ശക്തമാക്കും'; ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ സർക്കുലർ വായിക്കും


നിപ പ്രതിരോധ പ്രവർത്തനത്തിനത്തെ തുടർന്ന് മന്ത്രിയായിരുന്നു ശൈലജയുടെ പേര് പാർട്ടിക്ക് മുകളിൽ രാജ്യാന്തര തലത്തിൽ കേട്ട് തുടങ്ങിയപ്പോൾ ഇടത് പാർട്ടിക്കുള്ളിലെ മുറുമുറിപ്പ് പുറത്ത് കേട്ടിരുന്നു. പിന്നീട് കോവിഡിന്റെ ആദ്യഘട്ടത്തിൽ ശക്തമായ പ്രതിരോധം ശൈലജയുടെ നേതൃത്വത്തിൽ തീർത്തപ്പോൾ ലോകം സിപിഎമ്മിന്റെ വനിതാ മന്ത്രിയെ പ്രകീർത്തിച്ചിരുന്നു. അതിന്ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡിന്റെ സമ്പൂർണ അവലോകനം പേരിൽ മാധ്യമങ്ങളെ അറിയിക്കാൻ തുടങ്ങിയത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.