തിരുവനന്തപുരം:  സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത് കേസില്‍  മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ കടുത്ത ആരോപണവുമായി കോണ്‍ഗ്രസ് നേതാവും KPCC ജനറല്‍സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആരാണ്  സ്വപ്നാ സുരേഷെന്നും സ്വര്‍ണ്ണക്കടത്ത് ‌കേസ് പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി എന്താണ്  ബന്ധമെന്ത്? തുടങ്ങിയ നിരവധി ചോദ്യങ്ങളാണ്  അദ്ദേഹം ഉന്നയിച്ചിരിയ്ക്കുന്നത്‌.   ഫേസ്‍ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 


ജ്യോതികുമാര്‍ ചാമക്കാലയുടെ പോസ്റ്റ്:


ആരാണ് സ്വപ്ന സുരേഷ് ?


സ്വർണക്കടത്ത് കേസ് പ്രതികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധമെന്ത് ?


സ്വർണക്കടത്ത് ആസൂത്രക സ്വപ്ന സുരേഷിനെ ഐടി വകുപ്പിനു കീഴിലെ പ്രൊജക്ടിൽ നിയമിച്ചതാര് ?


ഐടി വകുപ്പിലെ പ്രമുഖന് ഇതിലെ റോളെന്ത് ?


ആരുടെ സ്വപ്നമാണ് വിമാനത്താവളത്തിൽ പൊളിഞ്ഞത് ?


രാജ്യദ്രോഹക്കുറ്റത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖൻ ഒത്താശ ചെയ്തിട്ടുണ്ടോ ?


ബാഗേജ് വിടണമെന്നാവശ്യപ്പെട്ട് വിമാനത്താവള ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ചതാര് ?


അഴിമതിയോട് സന്ധി ചെയ്യാത്ത മുഖ്യമന്ത്രി തുറന്നു പറയണം....


അതേസമയം, സംഭവത്തില്‍ കടുത്ത ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.  സ്വര്‍ണ്ണക്കടത്ത്  CBI അന്വേഷിക്കണമെന്നാണ്  അദ്ദേഹം ആവശ്യപ്പെട്ടിരിയ്ക്കുന്നത്.   സംഭവം അതീവ ഗൗരതരമാണെന്നും  സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും,  കേസില്‍ ഐ.ടി സെക്രട്ടറിയുടെ ഇടപെടല്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 


Also read: സ്വര്‍ണ്ണക്കടത്ത് CBI അന്വേഷിക്കണ൦, മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവ കേന്ദ്രം...!! രമേശ്‌ ചെന്നിത്തല