സ്വര്‍ണ്ണക്കടത്ത് CBI അന്വേഷിക്കണ൦, മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവ കേന്ദ്രം...!! രമേശ്‌ ചെന്നിത്തല

  UAE കോണ്‍സുലേറ്റ് വഴി നടന്ന സ്വര്‍ണക്കടത്ത്   CBI അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല. സംഭവം അതീവ ഗൗരതരമാണെന്നും ചെന്നിത്തല പറഞ്ഞു.

Last Updated : Jul 6, 2020, 06:23 PM IST
സ്വര്‍ണ്ണക്കടത്ത്  CBI അന്വേഷിക്കണ൦, മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവ കേന്ദ്രം...!! രമേശ്‌  ചെന്നിത്തല

തിരുവനന്തപുരം:  UAE കോണ്‍സുലേറ്റ് വഴി നടന്ന സ്വര്‍ണക്കടത്ത്   CBI അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല. സംഭവം അതീവ ഗൗരതരമാണെന്നും ചെന്നിത്തല പറഞ്ഞു.

സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും, കേസില്‍ ഐ.ടി സെക്രട്ടറിയുടെ ഇടപെടല്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കഴിഞ്ഞ ദിവസമാണ്  UAE കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽനിന്ന് 30 കിലോ സ്വർണം പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്. എന്നാൽ രഹസ്യവിവരത്തിന്‍റെ  അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ  നുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് കോൺസുലേറ്റിലെ പി.ആർ.ഒ. എന്നറിയപ്പെട്ടിരുന്ന സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.

സംസ്ഥാനത്ത് സമീപകാലത്ത് നടന്ന ഏറ്റവും വലിയ സ്വർണവേട്ടയാണിത്.  യാത്രക്കാർ കടത്താൻ ശ്രമിക്കുന്ന സ്വർണം സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ പിടികൂടാറുണ്ട് എങ്കിലും ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം പിടികൂടുന്നത് ഇതാദ്യമാണ്.

Aslo read:  UAE കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണകടത്ത്; മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെ പിരിച്ചുവിട്ടു

യുഎഇ കോൺസുലേറ്റിന്‍റെ പേരിൽ വന്ന പാഴ്സൽ പരിശോധിച്ചതിൽ 15 കോടി വിലമതിക്കുന്ന 30 കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. കാർഗോ ഫ്ലൈറ്റിലാണ് ദുബൈയിൽ നിന്ന് പാഴ്സൽ എത്തിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കസ്റ്റംസ് കാർഗോ വിഭാഗത്തിൽ പരിശോധന നടത്തുകയായിരുന്നു. പല രൂപത്തിലാക്കിയ സ്വർണമാണ് കണ്ടെടുത്തിട്ടുള്ളത്.

Also read: UAE കോണ്‍സുലേറ്റ് വഴിയുള്ള സ്വർണ്ണ കള്ളക്കടത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ്...!! ആരോപണവുമായി കെ.സുരേന്ദ്രൻ 

അതേസമയ൦, UAE കോണ്‍സുലേറ്റ് വഴി നടന്ന സ്വര്‍ണക്കടത്തുകേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പ് പിരിച്ചുവിട്ടു. ഐ.ടി. വകുപ്പ് ഓപ്പറേഷൻസ് മാനേജരായിരുന്നു സ്വപ്ന സുരേഷ്...!!

 

 

More Stories

Trending News