ആരാണ് അടുത്ത ഡിജിപി? വിരമിക്കുന്നത് മൂന്ന് ഡിജിപിമാർ
ഇതോടെ ആഭ്യന്തര വകുപ്പിൽ ഉദ്യോഗസ്ഥലത്തിൽ വൻ അഴിച്ചു പണി ഉണ്ടാകുമെന്നാണ് സൂചന
തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ മൂന്ന് ഡിജിപിമാർ ഈ മാസം 31-ന് പടിയിറങ്ങും. സംസ്ഥാനത്തെ തന്നെ രണ്ടാമത്തെ വനിതാ ഡിജിപി കൂടിയായ ബി സന്ധ്യ വിരമിക്കുന്നത് ഫയർഫോഴ്സ് മേധാവി സ്ഥാനത്ത് നിന്നാണ്. നിലവിൽ എസ് പി ജി ഡയറക്ടറായി ഡെപ്യൂട്ടേഷനിലുള്ള അരുൺകുമാർ സിൻഹയും എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് എസ്. ആനന്ദകൃഷ്ണനും വിരമിക്കും.
ഇതോടെ ആഭ്യന്തര വകുപ്പിൽ ഉദ്യോഗസ്ഥലത്തിൽ വൻ അഴിച്ചു പണി ഉണ്ടാകും. മൂന്ന് ഡിജിപിമാർ വിരമിക്കുന്ന ഒഴിവിൽ നിധിൻ അഗർവാൾ, കെ.പത്മകുമാർ, ഷെയഖ് ദർവേഷ് സാഹിബ് എന്നിവർ ഡിജിപി റാങ്കിലേക്ക് ഉയരും.
പത്മകുമാറും, ദർവേഷ് സാഹിബും ഡിജിപി റാങ്കിലേക്ക് എത്തുമ്പോൾ നിലവിൽ തുടരുന്ന പൊലീസ് ആസ്ഥാനത്തെ എഡിജിപി, ക്രൈംബ്രാഞ്ച് എഡിജിപി എന്നീ സ്ഥാനങ്ങളിലും മാറ്റം ഉണ്ടാകും.
പുതുതായി ഡിജിപി റാങ്കുകളിലെത്തുന്ന ഉദ്യോഗസ്ഥരെയാകും ഫയർഫോഴ്സ്, എക്സൈസ് സ്ഥാനത്ത് നിയമിക്കുക. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് വിരമിക്കാൻ ഒരു മാസം കൂടി ബാക്കിയുണ്ട്. ജില്ല പോലീസ് മേധാവിമാരടക്കം ഒൻപത് എസ് പി മാരും ഈ മാസം വിരമിക്കുന്നുണ്ട്. ഇതോടെ ഈ ഒഴിവുകളിലേക്കും പുതിയ ഉദ്യോഗസ്ഥരെത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...