കണ്ണൂർ സെൻട്രൽ ജയിലിനെതിരെ ഗുരുതര വിമർശനങ്ങളുമായി കേരള ഹൈക്കോടതി. ജയിലിനുള്ളിൽ തടവുകാർക്ക് രാഷ്ട്രീയം പാടില്ലെന്നും പിന്നെന്തിനാണ് രാഷ്ട്രീയാടിസ്ഥനത്തിൽ വിവിധ ബ്ലോക്കുകളായി തടവുകാരെ പാർപ്പിച്ചിരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ലെന്ന് കോടതി പറഞ്ഞു. ജയിലിനകത്തെ സംഘർഷങ്ങൾക്കും കൊലപാതകത്തിലേക്കും നയിക്കുന്നത് ഇതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജയിലിനുള്ളിൽ തടവുകാർ രാഷ്ട്രീയ പ്രവർത്തനം നടത്തരുതെന്നും കോടതി വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

കണ്ണൂർ സെൻട്രൽ ജയിലിലുണ്ടായ സംഘർഷത്തിനിടെ സിപിഎം പ്രവർത്തൻ രവീന്ദ്രൻ കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ അപ്പീലിലാണ് ഹൈക്കോടതി ​ഗുരുതര പരാമർഷങ്ങൾ ഉന്നയിച്ചത്. 9 പ്രതികൾ ഉള്ള കേസിൽ  4 പേരെ കോടതി വെറുതേ വിട്ടിരുന്നു. ജയിലിനുള്ളിൽ തടവുകാർ തമ്മിൽ വിഭാ​ഗിയത പാടില്ല. ശിക്ഷ കഴിഞ്ഞ് ഓരോ പ്രതിയും പുറത്തിറങ്ങേണ്ടത് പുതിയ വ്യക്തി ആയാണ്. രവീന്ദ്രൻ വധക്കേസിന്റെ അന്വേഷണത്തെക്കുറിച്ചും ഉത്തരവിൽ വിമർശനം ഉണ്ട്.


ALSO READ: കൊല്ലത്ത് ബാർ മാനേജറെ അക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ


നിഷ്പക്ഷവും, അനുചിതവും, കളങ്കിതവും സത്യം വെളിപ്പെടുത്തുന്നതിനുമാകണം അന്വേഷണം. അന്വേഷണത്തിലെ പക്ഷപാതിത്വമടക്കമുള്ളവ കോടതി ചൂണ്ടിക്കാട്ടി.  ജയിലുകളുടെ നടത്തിപ്പ് 2010 ലെ കേരള പ്രിസൻസ് ആൻഡ് കറക്ഷണൽ സർവീസ് ആക്ട് പ്രകാരം ആയിരിക്കണം. ഇത് റപ്പുവരുത്താൻ ജയിൽ ഡിജിപിക്ക് ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, പി.ജി. അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.