Wild animal attack: കുട്ടമ്പുഴയിൽ വന്യജീവി ശല്യം: നാടുവിട്ടത് നിരവധി പേർ
Wild animal attack: കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറയിൽ കുരങ്ങു ശല്യം രൂക്ഷമായിരിക്കുകയാണ്.
കാർഷിക ഗ്രാമമായ വടാട്ടുപാറയിൽ കാട്ടാനശല്യത്തിനു പുറമെ കുരങ്ങു ശല്യവും രൂക്ഷമായിരിക്കുയാണ്. കർഷകർ പകലന്തിയോളം അധ്വാനിച്ചുണ്ടാക്കുന്ന കാർഷിക വിളകൾ കുരങ്ങുകൾ കൂട്ടമായെത്തി തിന്നു നശിപ്പിക്കുകയാണ്. വന്യമൃഗശല്യം രൂക്ഷമായതോടെ ഇവിടെ നിന്നും നിരവധിപ്പേരാണ് കൃഷിയെ ആശ്രയിച്ചു കഴിയുന്ന നിരവധിപ്പേരാണ് വീടും കൃഷിയും ഉപേക്ഷിച്ച് നാട്ടുവിട്ടത്.
കൃഷിയിടങ്ങളോട് ചേർന്ന് നിൽക്കുന്ന വനത്തിലെ മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റിയാൽ ഒരുപരിധി വരെ കുരങ്ങുകൾ കൃഷിയിടത്തിലേക്ക് കടക്കുന്നത് തടയാനാകുമെന്ന് കർഷകനായ രാജു പറഞ്ഞു. കേരകർഷകർക്കാണ് വാനരപ്പട ഏറ്റവും ഭീഷണിയുയർത്തുന്നത്.
ALSO READ: കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനെതിരെ കുപ്രചരണം നടക്കുന്നു; മുഖ്യമന്ത്രി
തേങ്ങകൾ മൂപ്പെത്തുന്നതിനു മുമ്പ് തന്നെ തെങ്ങുകൾ ശൂന്യമാകും. കർഷകർ എന്തു നട്ടാലും വിളവെടുക്കുന്നത് വന്യമൃഗങ്ങളാണെന്നതാണ് അവസ്ഥ. നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാനുള്ള സർക്കാർ ക്രമീകരണങ്ങൾ മിക്കയിടത്തും പരാജയമാണ്. വനാതിർത്തിയിലുള്ള ഫെൻസിങ്ങുകൾ തകർന്നിട്ടും കാലങ്ങളായി.
വന്യമൃഗശല്യം കൊണ്ട് ജീവിതം ദുസഹമായിരിക്കുകയാണെന്നും ആത്മഹത്യയുടെ വക്കിലാണ് വടാട്ടുപാറ നിവാസികൾ. വന്യമൃഗശല്യത്തിന് അധികൃതർ പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...