Wild buffalo attack: മൂന്നാറിൽ തോട്ടം തൊഴിലാളികൾക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം; രണ്ട് പേർക്ക് പരിക്കേറ്റു
Wild buffalo attack in Munnar: രാവിലെ എട്ടേകാലോടെ ലക്ഷ്മി എസ്റ്റേറ്റിലെ വെസ്റ്റ് ഡിവിഷനില്‍ ഫീല്‍ഡ് നമ്പര്‍ 19ലെ തേയിലത്തോട്ടത്തില്‍ ജോലിക്കുപോയ തൊഴിലാളികളാണ് കാട്ടുപോത്തിന്റെ ആക്രമണത്തിന് ഇരയായത്.
ഇടുക്കി: മൂന്നാറില്‍ കാട്ടുപോത്തിന്റെ ആക്രമണം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ലക്ഷ്മി വെസ്റ്റ് ഡിവിഷന്‍ എസ്റ്റേറ്റ് സ്വദേശികളായ മണി, ക്രിസ്റ്റി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ടാറ്റ ഹൈറേഞ്ച് ആശുപത്രിയില്‍ ചികിത്സയിൽ പ്രവേശിപ്പിച്ചു. തേയിലത്തോട്ടത്തില്‍ ജോലിക്കിടെയാണ് ഇവർക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ക്രിസ്റ്റിയുടെ പരിക്ക് ഗുരുതരമാണ്.
രാവിലെ എട്ടേകാലോടെ ലക്ഷ്മി എസ്റ്റേറ്റിലെ വെസ്റ്റ് ഡിവിഷനില്‍ ഫീല്‍ഡ് നമ്പര്‍ 19ലെ തേയിലത്തോട്ടത്തില്‍ ജോലിക്കുപോയ തൊഴിലാളികളാണ് കാട്ടുപോത്തിന്റെ ആക്രമണത്തിന് ഇരയായത്. തോട്ടത്തില്‍ ജോലിക്കിറങ്ങവേ സമീപത്തെ കാട്ടില്‍ നിന്നിരുന്ന കാട്ടുപോത്ത് ഇരുവരെയും ആക്രമിക്കുകയായിരുന്നു. വനത്തില്‍ നിന്ന് പാഞ്ഞെത്തിയ കാട്ടുപോത്ത് തൊഴിലാളിയായ ക്രിസ്റ്റിയെ കൊമ്പില്‍ കുത്തി എറിഞ്ഞു.
കൂടെയുണ്ടായിരുന്ന മണി കാട്ടുപോത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിലത്ത് വീണാണ് പരിക്കേറ്റത്. കൂടെ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് ഇരുവരെയും മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രിയില്‍ എത്തിച്ചത്. തൊഴിലാളിയായ ക്രിസ്റ്റിയുടെ പരിക്ക് ഗുരുതരമാണ്. ഈ മേഖലയില്‍ കാട്ടുപോത്തുകളുടെ സാന്നിധ്യം ഉണ്ടെന്നും ഇവയുടെ ആക്രമണം പതിവായിരിക്കുകയാണെന്നുമാണ് തൊഴിലാളികൾ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...