വയനാട്: തിരുനെല്ലിയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ വയോധികർക്ക് പരിക്ക്. കൂളിവയൽ സ്വദേശി ബീരാൻ, കാട്ടിക്കുളം കാളികൊല്ലി ചെളിക്കണ്ടത്തിൽ ജനാർദ്ദനൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പനവല്ലി കാല്‍വരി എസ്റ്റേറ്റില്‍ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഇരുവരും മരക്കച്ചവടവുമായി ബന്ധപ്പെട്ട് എസ്റ്റേറ്റിലെത്തിയതായിരുന്നു. മരങ്ങളുടെ എസ്‌റ്റിമേറ്റ് തയ്യാറാക്കുന്നതിനിടെ ഇവർ കാട്ടുപോത്തിന്റെ മുമ്പിൽ അകപ്പെടുകയായിരുന്നു.


ALSO READ: ബേലൂർ മഗ്നയെ പിടികൂടാനുള്ള ദൗത്യം 14 ദിവസം പിന്നിട്ടു, തിരച്ചിൽ തുടരുന്നു; പ്രതിഷേധം ശക്തം


മുഖത്ത് പരിക്കേറ്റ ബീരാനെയും, ഓടി മാറുന്നതിനിടെ വീണ് പരിക്കേറ്റ ജനാർദ്ധനനെയും മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തിരുനെല്ലി പഞ്ചായത്തിൽ മാത്രം ഈ വർഷത്തിൽ ഏഴ് പേർക്കാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റത്.


ഇതിൽ ഒരാൾ കൊല്ലപ്പെട്ടു. പതിനഞ്ചോളം വളർത്തുമൃഗങ്ങൾ വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായി. വന്യമൃ​ഗശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ ഭീതിയിലാണ്. വന്യമൃ​ഗശല്യം തടയാൻ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരിക്കുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.