ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ബിഎൽ റാമിൽ വാഹനത്തിന് നേരെയും പെരിയകനാലിൽ പെട്ടിക്കടയ്ക്ക് നേരെയും കാട്ടാനയുടെ ആക്രമണം ഉണ്ടായി. ബിഎൽ റാമിൽ മൂന്ന് കാട്ടാനകൾ നിലയുറപ്പിച്ചു. ആന റോഡിൽ നിന്നതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

തോട്ടം തൊഴിലാളികളുമായി എത്തിയ വാഹനത്തിന് നേരെ ചക്കക്കൊമ്പന്റെ ആക്രമണം ഉണ്ടായി. തൊഴിലാളികളെ ഇറക്കിയ ശേഷം വാഹനം റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. വാഹനത്തിന്റെ മുൻവശത്തെ ​ഗ്ലാസ് ആന തകർത്തു. ആന റോഡിൽ നിലയുറപ്പിച്ചതോടെ ഗതാഗതവും തടസപ്പെട്ടു.


ALSO READ: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വയോധികൻ മരിച്ചു


ആനയെ കണ്ട്, ജീപ്പ് പുറകോട്ട് എടുക്കുന്നതിനിടെ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മൂന്ന് ആനകൾ മേഖലയിൽ തമ്പടിച്ചിട്ടുണ്ട്. അരിക്കൊമ്പന്റെ ആക്രമണത്തിലാണ് പെരിയകനാലിലെ പെട്ടിക്കടയ്ക്ക് കേടുപാടുണ്ടായത്. കടയുടെ തകര ഷീറ്റുകളും സമീപത്തെ ദിശാ ബോർഡും അരിക്കൊമ്പൻ നശിപ്പിച്ചു. മുൻപ് അഞ്ച് തവണ, സുബ്രഹ്മണ്യന്റെ കടയ്ക്ക് നേരെ ആനയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.