തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തിലെ ബൗണ്ടർ മുക്ക് മൂന്നാറ്റു മൂക്ക് ഭാഗത്ത് കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചു. ആര്യനാട് സ്വദേശി ഫറൂക്കിൻ്റെ 3 ഏക്കർ കൃഷിഫാമിലെ മുഴുവൻ കൃഷിയും കാട്ടാനക്കൂട്ടം നശിപ്പിച്ചു. വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് തകർത്താണ് പുരയിടത്തിൽ കാട്ടാനകൾ പ്രവേശിപ്പിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

1000ത്തോളം വാഴ, 500ഓളം തെങ്ങിൻ തൈകൾ, റമ്പൂട്ടൻ, പ്ലാവ്, അൽക്കേഷ്യ, റബ്ബർ തൈകൾ, പച്ചക്കറികൾ തുടങ്ങിയവയെല്ലാം കാട്ടാനക്കൂട്ടം നശിപ്പിച്ചു. 5 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നുത്. അതേസമയം, കരമനയാറിന് അക്കരെ ആനകയത്തുംമൂലയിൽ ആനക്കൂട്ടം തമ്പടിച്ചിട്ടുണ്ട്. ഇപ്പോൾ ഇവിടെ ശക്തമായ മഴയും ഉണ്ട്. പ്രദേശത്ത് മൃഗശല്യം രൂക്ഷമാണ് എന്നാണ് നാട്ടുകർ പറയുന്നത്. പ്രദേശത്ത് രണ്ടു ദിവസമായി ആനകൾ ഉണ്ട് എന്ന് നാട്ടുകാർ പറയുന്നു.


ALSO READ: മഴ മുന്നറിയിപ്പിൽ മാറ്റം; 13 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


മൂന്നാർ ദേവികുളം, മറയൂർ, കാന്തല്ലൂർ മേഖലകളിലെ വന്യമൃഗശല്യം നിയന്ത്രിക്കുന്നതിനായി സോളാർ വേലികൾ നിർമിക്കാൻ 4.85 കോടി രൂപ അനുവദിച്ചതായി എ.രാജാ എംഎൽഎ പറഞ്ഞു.മറയൂർ, കാന്തല്ലൂർ മേഖലകളിൽ 35 കിലോമീറ്റർ ദൂരത്തിൽ തൂക്കു വേലികൾ ( ഹാങിങ് ഫെൻസിങ്) നിർമിക്കുന്നതിനായി 4 കോടിയും ദേവികുളം റേഞ്ചിൽ സാധാരണ സോളാർ വേലികൾ സ്ഥാപിക്കുന്നതിനായി 85 ലക്ഷം രൂപയുമാണ് അനുവദിച്ചത്.


ദേവികുളം, മറയൂർ, കാന്തല്ലൂർ മേഖലകളിലെ വന്യമൃഗശല്യം; സോളാർ വേലികൾ നിർമിക്കാൻ 4.85 കോടി രൂപ അനുവദിച്ചു


ഇടുക്കി: മൂന്നാർ ദേവികുളം, മറയൂർ, കാന്തല്ലൂർ മേഖലകളിലെ വന്യമൃഗശല്യം നിയന്ത്രിക്കുന്നതിനായി സോളാർ വേലികൾ നിർമിക്കാൻ 4.85 കോടി രൂപ അനുവദിച്ചു. നബാർഡ് വഴിയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. വന്യമൃഗശല്യം ഏറ്റവും അധികമുള്ളതെന്ന് വനം വകുപ്പ് കണ്ടെത്തിയ മേഖലകളിലാണ് ഈ ഫണ്ട് ഉപയോഗിച്ച് വേലികൾ നിർമിക്കുന്നത്. രണ്ടാം ഘട്ടത്തിൽ മാങ്കുളം, അടിമാലി, നേര്യമംഗലം എന്നീ മേഖലകളിലും ഇത്തരത്തിൽ വേലികൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ കൈകൊള്ളുമെന്ന് എംഎൽഎ പറഞ്ഞു.


കേരള പൊലീസ് കൻസ്ട്രക്ഷൻ കോർപ്പറേഷനാണ് സോളാർ വേലികളുടെ നിർമാണ ചുമതല. കർഷകരുടെ കൃഷിയിടങ്ങളിൽ സ്ഥിരമായി വന്യമൃഗങ്ങൾ ഇറങ്ങുന്ന സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ഇരുമ്പ് വേലികളാണിവ.നിശ്ചിത അകലത്തിൽ സ്ഥാപിക്കുന്ന ഇരുമ്പു തൂണുകളിൽ ഇരുമ്പുകമ്പികളും വലകളും തൂക്കിയിടും. ഇതുവഴി സൗരോർജം ഉപയോഗിച്ച് നേരിയ തോതിലുള്ള വൈദ്യുതി കടത്തിവിടും. ഷോക്കടിക്കുമെന്നതിനാൽ വന്യമൃഗങ്ങൾ ഇതുവഴി കടക്കില്ല. കാട്ടാന ശല്യം ഏറെയുള്ള സ്ഥലങ്ങളിലാണ് ഇവ മുഖ്യമായും സ്ഥാപിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.