Wild Elephant Attack: ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
Wild Elephant Attack Idukki: കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇടുക്കി: ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുള്ളരിങ്ങാട് അമേൽതൊട്ടിയിലാണ് സംഭവം. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. അമർ ഇലാഹിയും കുടുംബവും വന മേഖലയോട് ചേർന്നാണ് താമസിക്കുന്നത്. തേക്കിൻ കൂപ്പിൽ നിന്ന് പശുവിനെ അഴിക്കാൻ പോയപ്പോഴാണ് യുവാവ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്.
ALSO READ: കാസർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; കാർ യാത്രക്കാരായ രണ്ട് കുട്ടികൾ മരിച്ചു
ഇയാൾക്കൊപ്പം ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. ആശുപത്രിയിൽ എത്തിക്കുമ്പോൾ അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്ന യുവാവ് മണിക്കൂറുകൾക്കകം മരണപ്പെട്ടു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. വീടിന്റെ അത്താണിയായിരുന്നു അമർ ഇലാഹിയെന്നും വളരെ നിർധന കുടുംബമാണ് ഇവരുടേതെന്നും അയൽവാസി പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷമായി ഈ പ്രദേശത്ത് കാട്ടാനയുടെ ശല്യമുണ്ടെന്നും ആദ്യമായാണ് ഒരാൾ കൊല്ലപ്പെടുന്നതെന്നും പ്രദേശവാസികൾ പറയുന്നു. ഭീതിയോടെയാണ് നാട്ടുകാർ കഴിയുന്നത്. സംഭവത്തിൽ വിവിധ സംഘടനകൾ പ്രതിഷേധം തുടരുകയാണ്. സംഭവത്തിൽ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ റിപ്പോർട്ട് തേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.