കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തിൽ പ്രഖ്യാപിച്ച് വനം വകുപ്പ്. ഇടുക്കി ശാന്തന്‍പാറയിലാണ് സംഭവം നടന്നത്. ശാന്തന്‍പാറ തലകുളം സ്വദേശി സാമുവല്‍ ആണ് ആക്രമണത്തിൽ മരിച്ചത്. തലകുളത്തെ ഏലത്തോട്ടത്തിൽ കൃഷി ജോലികൾ ചെയ്യുന്നതിനിടയിലാണ് ഒറ്റയാന്റെ ആക്രമണം ഉണ്ടായത്.   ഇതിൽ പ്രതിഷേധിച്ച്  നാട്ടുകാരുടെ നേതൃത്വത്തില്‍  ദേശീയ പാത ഉപരോധം സംഘടിപ്പിച്ചിരുന്നു.  ഇതിനെ തുടർന്ന് ഡിഎഫ്ഓയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് അഞ്ച് ലക്ഷം രൂപ നഷ്ട പരിഹാരം നൽകുമെന്ന് വനം വകുപ്പ് അറിയിച്ചത്. കൂടാതെ  സാമുവലിന്റെ കുടുംബത്തിന് അന്‍പതിനായിരം രൂപയുടെ അടിയിന്തിര സഹായം നൽകുമെന്നും വനം വകുപ്പ് ചർച്ചയിൽ അറിയിച്ചു. നഷ്ടപരിഹാരം പ്രഖ്യാപിച്ചതിന് പിന്നാലെ ദേശീയ പാത ഉപരോധം അവസാനിപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

അഞ്ച് ലക്ഷം രൂപയുടെ ചെക്ക് നാളെ തന്നെ  കൈമാറുമെന്നാണ് വനം വകുപ്പ് നാട്ടുകാർക്ക് ഉറപ്പ് നൽകിയത്. കൂടാതെ കാട്ടാന ശല്യം അതിരൂക്ഷമായ മേഖലകളിൽ ഒരു റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ അടിയന്തിരമായി വിന്യസിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതിനോടൊപ്പം തന്നെ ഒന്നര കോടി രൂപ മുതല്‍ മുടക്കിയുള്ള ഫെന്‍സിംഗ് ജോലികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും അധികൃതർ ഉറപ്പ് നൽകി. മുന്‍പ് മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിനുള്ള നഷ്ട പരിഹാര തുക അടിയന്തിരമായി തുക കൈമാറുമെന്നും വനം വകുപ്പ് അറിയിച്ചു.


ALSO READ: Attappadi Elephant Attack: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം


അതേസമയം അട്ടപ്പാടിയിലും കാട്ടാന ആക്രമണത്തെ തുടർന്ന് ഒരു യുവാവ് മരിച്ചു. പട്ടണക്കല്ല് ഊരിലെ മുരുകനാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. നാൽപ്പത് വയസായിരുന്നു. ഞായറാഴ്ച്ച രാത്രി 11.30 ഓടെയാണ് സംഭവം. ഉമ്മത്താംപ്പടിയിൽ നിന്നും ഊരിലേക്ക് പോകുമ്പോൾ വരഗാർ പുഴ മുറിച്ച് കടന്ന് അക്കരയിലെത്തിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. അഗളി സര്‍ക്കാര്‍ ആശുപത്രിയിലാണ് യുവാവിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.


 പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കാട്ടാന ആക്രമണത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിനുളള നഷ്ടപരിഹാര തുക ഉടന്‍ നല്‍കുമെന്നും വനം വകുപ്പ് അറിയിച്ചു. മൂന്ന് മാസം മുമ്പ് അട്ടപ്പാടിയില്‍ മറ്റൊരു യുവാവും കാട്ടാനയുടെ ആക്രണത്തില്‍ മരിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.