ഇടുക്കി: വീണ്ടും മൂന്നാറിലെ ജനവാസ മേഖലയിൽ ഇറങ്ങി കാട്ടുകൊമ്പൻ പടയപ്പ. കുറ്റിയാർ വാലിയിൽ റോഡിലിറങ്ങിയ പടയപ്പ യാത്രാ തടസ്സം സൃഷ്ടിച്ചു. ഒരു മണിക്കൂറോളം റോഡിൽ നിലയുറപ്പിച്ച പടയപ്പ പിന്നീട് റോഡിൽ നിന്ന് പിൻവാങ്ങി.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്നാറിലെ ജനവാസമേഖലയിൽ പടയപ്പ ഇടയ്ക്കിടെ എത്തുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. തോട്ടം മേഖലയിൽ പടയപ്പ റോഡിലിറങ്ങുന്നത് പതിവാകുകയാണ്. കുറ്റിയാർ വാലിയിൽ റോഡിലിറങ്ങിയ കാട്ടുകൊമ്പൻ യാത്രാ തടസ്സം സൃഷ്ടിച്ചു.


ഒരു മണിക്കൂറോളം റോഡിൽ നിലയുറപ്പിച്ച പടയപ്പ പിന്നീട് ഇവിടെ നിന്ന് പിൻവാങ്ങി. ആന നാശനഷ്ടങ്ങളൊന്നും വരുത്തിയില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇക്കോ പോയിൻ്റ് പരിസരത്ത് ചുറ്റിത്തിരിഞ്ഞിരുന്ന പടയപ്പ ഇപ്പോൾ കുറ്റിയാർ വാലി മേഖലയിലേക്കെത്തിയിരിക്കുകയാണ്.


ALSO READ: Wild Elephant: മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം; റേഷൻകട തകർത്തു


ദിവസങ്ങൾക്ക് മുമ്പ് കൊളുന്ത് കയറ്റി വന്ന ട്രാക്ടർ പടയപ്പ തടഞ്ഞിരുന്നു. ഗൂഡാർ വിള എസ്റ്റേറ്റിൽ നിന്ന് മാട്ടുപ്പെട്ടി ഫാക്ടറിയിലേക്ക് തേയില കൊളുന്ത് കൊണ്ടുപോയ ട്രാക്ടർ ആണ് പടയപ്പ തടഞ്ഞത്. നെറ്റിമേട് ഭാഗത്ത് വച്ചാണ് കാട്ടാന വാഹനം തടഞ്ഞത്.


കൊമ്പൻ വാഹനം തടഞ്ഞതോടെ ഡ്രൈവർ വാഹനം നിർത്തി ഇറങ്ങിയോടി. സെൽവകുമാർ ആണ് വാഹനം ഓടിച്ചിരുന്നത്. പടയപ്പ വാഹനത്തിന് ചുറ്റും നടന്ന്  ഭക്ഷണം വല്ലതും ഉണ്ടോയെന്ന് പരിശോധിക്കുന്ന ദൃശ്യങ്ങൾ ഡ്രൈവർ മൊബൈൽ ക്യാമറയിൽ പകർത്തിയിരുന്നു.


മണിക്കൂറോളം എസ്റ്റേറ്റ് റോഡിൽ നിലയുറപ്പിച്ച പടയപ്പ പിന്നീട് കാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഭക്ഷണം അന്വേഷിച്ച് പടയപ്പ ജനവാസ മേഖലയിൽ ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞദിവസം കാട്ടാന ചൊക്കനാട് എസ്റ്റേറ്റിലെ പലചരക്ക് കട തകർത്തിരുന്നു.


കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പടയപ്പ തോട്ടം മേഖലയിലൂടെയാണ് ചുറ്റിത്തിരിയുന്നത്. കാര്യമായ നാശനഷ്ടങ്ങൾ വരുത്താതെയാണ് ആന ജനവാസ മേഖലയിൽ കറങ്ങുന്നതെങ്കിലും സ്വഭാവത്തിൽ മാറ്റമുണ്ടാകുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.