തൃശ്ശൂർ പാലപ്പിള്ളിയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വയനാട്ടിൽ നിന്ന് കുങ്കിയാനകളെ എത്തിച്ച് വനംവകുപ്പ്. കാട്ടാനകളെ തുരത്താനുള്ള ദൗത്യം കുങ്കിയാനകൾ ആരംഭിച്ച് കഴിഞ്ഞു.  വിക്രം, ഭാരത് എന്നീ ആനകളെ വയനാട്ടിലെ മുത്തങ്ങയിൽ  നിന്നാണ് തൃശ്ശൂർ പാലപ്പിള്ളിയിൽ എത്തിച്ചത്. പാലാപ്പിള്ളി കുട്ടഞ്ചിറ ഭാഗത്ത് തേക്കിൻ കട്ടിൽ 2 കാട്ടാനകൾ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദൗത്യം ആരംഭിച്ചത്. ഈ ദൗത്യത്തിൽ വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയ അടക്കം 12 പേരാണ് പങ്കെടുക്കുന്നത്.  ഡോ. അരുണാണ് ഈ ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഇതിനായി കാട്ടാനകൾ ഇറങ്ങുന്ന സ്ഥലങ്ങളുടെ റൂട്ട് മാപ്പും തയാറാക്കിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ദൗത്യത്തിൽ പങ്കെടുക്കുന്ന സംഘത്തിൽ ആന പാപ്പാന്മാരും ഉണ്ട്. നിലവിൽ  കള്ളായി പത്താഴപ്പാറയിലാണ് കുങ്കിയാനകളെ എത്തിച്ചത്. ഇതിനായി വളരെ വിപുലമായ പ്ലാനും ഇതിനായി വനം വകുപ്പ് തയാറാക്കിയിട്ടുണ്ട്. കൂടാതെ പ്ലാൻ തയ്യാറാക്കാൻ നാട്ടുകാരും സഹായിച്ചിരുന്നു.  തൃശൂർ പാലപ്പിള്ളിയിൽ തുടർച്ചയായി കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്ക് എത്തുന്നത് കൊണ്ടാണ് കുങ്കിയാനകളെ എത്തിക്കാൻ തീരുമാനിച്ചത്. കാട്ടാനകൾ പൂർണമായും പാലപ്പിള്ളിയിൽ നിന്ന് പോകുന്നത് വരെ  കുങ്കിയാനകളും പ്രദേശത്ത് ഉണ്ടാകും. ഒരു മാസത്തിന് ശേഷം കുങ്കിയാനകളെ തിരികെ കൊണ്ടുപോകാനാണ് പദ്ധതി.


ALSO READ: Wild Elephant Attack : തൃശ്ശൂർ പാലപ്പിള്ളിയിലെ കാട്ടാനക്കൂട്ടത്തെ തുരത്താൻ കുങ്കിയാനകളെ എത്തിക്കാനൊരുങ്ങി വനംവകുപ്പ്


കഴിഞ്ഞ മാസം പാലപ്പിള്ളിയിലെ റബർ തോട്ടത്തിൽ ഇരുപത്തിനാല് ആനകൾ അടങ്ങിയ കാട്ടാന കൂട്ടം എത്തിയിരുന്നു. ജനവാസ മേഖലയിൽ ആനക്കൂട്ടം ഇറങ്ങിയ വിവരം വനം വകുപ്പിനെ അറിയിച്ചിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയില്ലെന്നും ആരോപണങ്ങൾ ഉണ്ടായിരുന്നു.   4 കുട്ടിയാനകളും 5 കൊമ്പന്മാരും ഉൾപ്പടെ 24 ആനകളാണ്  തൃശൂർ പാലപ്പിള്ളി പുതുക്കാട് എസ്റ്റേറ്റിൽ എത്തിയത്. ഇതിനെ തുടർന്നാണ് പ്രദേശത്ത് നിന്ന് ആനകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ഊർജ്ജിതമാക്കിയത്. 


ചിമ്മിനി ഡാമിനോട് ചേർന്ന ഈ പ്രദേശത്ത് കാട്ടാന ഇറങ്ങുന്നത് പതിവാണ്. രാത്രിയോടെ കാട്ടാന ഇറങ്ങും പുലർച്ചെ തിരികെ കാട്ടിലേക്ക് പോകുകയുമാണ് പതിവ്. മുമ്പും പാലപ്പിള്ളിയിൽ വലിയ കാട്ടാനക്കൂട്ടം ഇറങ്ങിയിട്ടുണ്ട്. നാൽപ്പതിലേറെ വരുന്ന കാട്ടാനക്കൂട്ടം ആണ് മുൻപ് റബർ തോട്ടത്തിൽ ഇറങ്ങിയത്. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ജനവാസ മേഖലയാണ് പാലപ്പിള്ളി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.