ഇടുക്കി: അടിമാലി കുളമാംകുഴിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കുളമാംകുഴി സ്വദേശി പ്രശാന്തിനാണ് ആനയെ കണ്ട് ഭയന്നോടുന്നതിനിടയില്‍ പരിക്ക് പറ്റിയത്. പ്രശാന്തിന്റെ പിന്നാലെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വീട്ടിലേക്കുള്ള യാത്രക്കിടെയാണ് പ്രശാന്ത് കാട്ടാനയുടെ മുമ്പില്‍പ്പെട്ടത്. യുവാവ് വീട്ടിലേക്ക് പോകുന്ന വഴിയില്‍ കാട്ടാന നിലയുറപ്പിച്ചിരുന്നു. കാട്ടാനയെ കണ്ടതോടെ പ്രശാന്ത് ഭയന്ന് പിന്തിരിഞ്ഞോടി. സമീപത്ത് നിന്നിരുന്ന പന ആന കുത്തി മറിച്ചിട്ടിരുന്നു. ഇത് തിന്നുകൊണ്ടിരുന്ന കാട്ടാനയെ പ്രശാന്ത് പെട്ടന്ന് കണ്ടിരുന്നില്ല. ഇതോടെ പ്രശാന്തിന്റെ പിന്നാലെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു.


ALSO READ: ട്രെയിൻ യാത്രയ്ക്കിടെ ബെർത്ത് പൊട്ടി വീണ് യാത്രക്കാരന് ദാരുണാന്ത്യം; മരിച്ചത് മലപ്പുറം സ്വദേശി


ആന ഓടിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രശാന്ത് വീഴുകയും വലതുകാല്‍ മുട്ടിന് പരിക്കേല്‍ക്കുകയും ചെയ്തു. തലനാരിഴക്കാണ് ജീവന്‍ രക്ഷിക്കാനായത്. പരിക്കേറ്റ പ്രശാന്തിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി വൈകിയും കാട്ടാന റോഡില്‍ നിലയുറപ്പിച്ചിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി വാളറ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായി തുടരുന്നുണ്ട്.


അതേസമയം, വയനാട് നെൻമേനി പഞ്ചായത്തിലെ ചീരാലിൽ കോഴിക്കൂട്ടിൽ പുലിക്കുട്ടി കുടുങ്ങി. മുണ്ടുപറമ്പിൽ കുട്ടപ്പൻ്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. കോഴിക്കൂട്ടിൽ നിന്നും ബഹളം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോൾ കോഴിക്കൂടിനുള്ളിൽ കുടുങ്ങിയ നിലയിൽ പുലിക്കുട്ടിയെ കാണുകയായിരുന്നു. വീട്ടുകാർ കോഴിക്കൂട് അടച്ച ശേഷം വന പാലകരെ വിവരം അറിയിച്ചു. തുടർന്ന് വനപാലകർ എത്തി പുലിയെ കൊണ്ടുപോയി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.