ഇടുക്കി: ഇടുക്കിയിലെ ജനവാസ മേഖലകളിൽ ഭീതി പരത്തുന്ന കാട്ടാനകളെ പിടികൂടിയില്ലെങ്കിൽ വെടിവെച്ച് കൊല്ലുമെന്ന് ഇടുക്കി ഡി.സി.സി.പ്രസിഡൻ്റ് സി.പി.മാത്യു. ആനകളുടെ നെറ്റിക്ക് വെടിവെക്കാനറിയാവുന്നവർ തമിഴ് നാട്ടിലും കർണ്ണാടകത്തിലുമുണ്ട്. നടപടികളുണ്ടായില്ലെങ്കിൽ ഇവരെ രംഗത്തിറക്കും. പ്രഖ്യാപനങ്ങൾ നടത്തുകയല്ല പ്രശ്ന പരിഹാരമാണ് വേണ്ടതെന്നും പ്രതിഷേധം തുടരുമെന്നും സി.പി.മാത്യു പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, ഇടുക്കിയിലെ അക്രമണകാരികളായ കാട്ടാനകളെ പിടികൂടുന്നതടക്കമുള്ള കാര്യങ്ങൾ പഠിക്കുന്നതിന് പ്രത്യേക സംഘം ഇന്ന് ആദ്യഘട്ട വിവരശേഖരണം ആരംഭിക്കും. തിങ്കളാഴ്ച്ച ഡിഎഫ്ഒ ഓഫീസിൽ ചേരുന്ന യോഗത്തിൽ  തുടർ പ്രവർത്തനങ്ങൾ തീരുമാനിക്കും. ഇന്നലെയാണ് ഇടുക്കിയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണാൻ വയനാട്ടിൽ നിന്നുള്ള   ദ്രുതകർമ്മ സേന ഇടുക്കിയിൽ എത്തിയത്.


ALSO READ: Thechikkottukavu Ramachandran : ഒരു ദിവസത്തെ ഉത്സവത്തിന് റെക്കോർഡ് ഏക്ക തുക സ്വന്തമാക്കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ; എത്രയെന്നറിയാമോ?


വയനാട് ആർആർടി റേഞ്ച് ഓഫീസർ രൂപേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് എത്തിയത്. ഇന്ന് മുതൽ  ആനകളെ സംബന്ധിച്ചും കാട്ടാനകൾ  എത്തുന്ന പ്രദേശങ്ങളെ കുറിച്ചുമുള്ള പ്രാഥമിക വിവര ശേഖരണം നടത്തും. അക്രമണകാരികളായ ആനകളെ മയക്കുവെടി വയ്ക്കേണ്ടിവന്നാൽ ഇതിൻ്റെ പ്രായോഗികമായ മാർഗ്ഗങ്ങളെ സംബന്ധിച്ചും വിശദമായ പഠനം നടത്തും.


ഇതിന് ശേഷം ആറാം തിയതി ദേവികുളം ഡിഎഫ്ഒ ഓഫീസിൽ ഹൈറേഞ്ച് സർക്കിൾ സിസിഎഫ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന യോഗം ചേരും. ഇതിന് ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക. വനം വകുപ്പ് വാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ ശക്തമായ  മുൻകരുതലുകളും സ്വീകരിക്കും.


പോലീസ്, ഫയർഫോഴ്സ്, ആരോഗ്യ വിഭാഗം എന്നീ വകുപ്പുകളെ ഏകോപിപ്പിച്ച് ദൗത്യ സംഘത്തിന് എത് സമയത്തും സഹായം എത്തിക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കും. കാലവസ്ഥ പ്രതികൂലമാകുന്ന സാഹചര്യം ഉണ്ടായാൽ ആനകളെ പിടികൂടുന്നതടക്കമുള്ള നടപടി വൈകുമെന്നാണ് വിദ​ഗ്ധ സംഘത്തിന്റെ വിലയിരുത്തൽ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.