ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. 301 കോളനിയ്ക്കു സമീപം ഷെഡ് തകർത്തു. ഇതിനിടെ അടിമാലി ഇരുമ്പുപാലത്ത് ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ രാത്രിയിലാണ് 301 കോളനിയ്ക് സമീപം ചക്കക്കൊമ്പൻ ഇറങ്ങിയത്. വയൽപറമ്പിൽ ഐസക്കിന്റെ ഷെഡ് ആന ആക്രമിച്ചു. ഷെഡിൽ ആൾ താമസം ഉണ്ടായിരുന്നില്ല. നാട്ടുകാർ ബഹളം വെച്ചാണ് ആനയെ തുരത്തിയത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് 301 കോളനിയിലെ ഒരു വീട് ആന ആക്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം സിങ്കുകണ്ടത്തും വീടിന് നേരെ ചക്കക്കൊമ്പന്റെ ആക്രമണം ഉണ്ടായി.


ALSO READ: സുഹൃത്തിന്റെ അമ്മയെ മാത്രമല്ല, സഹോദരിയെയും പീഡിപ്പിച്ചു; നിധീഷിനെതിരെ വീണ്ടും കേസ്


കഴിഞ്ഞ രാത്രി 11 മണിയോടെയാണ് ഇരുമ്പുപാലം പടികപ്പിൽ കാട്ടുപോത്തിറങ്ങിയത്. വാഹന യാത്രികരാണ് റോഡിൽ നിൽകുകയായിരുന്ന കാട്ടുപോത്തിനെ കണ്ടത്. കാട്ടുപോത്ത് പിന്നീട് സമീപത്തെ കൃഷിയിടത്തിലേയ്ക്ക് ഇറങ്ങി.


വേനല്‍ ചൂടില്‍ ചുട്ടുപൊള്ളി കേരളം; ജില്ലകളിൽ താപനില 39° സെൽഷ്യൽസ് വരെ


തിരുവനന്തപുരം: വേനല്‍ ചൂടില്‍ സംസ്ഥാനം ചുട്ടുപൊള്ളുന്നു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39° സെൽഷ്യൽസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38° സെൽഷ്യൽസ് വരെയും ഉയരും. 


ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37° സെൽഷ്യൽസ് വരെയും ,തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36° സെൽഷ്യൽസ് വരെയും ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ  അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ രാത്രി ചിലയിടങ്ങളിൽ പെയ്ത മഴ ചെറിയ രീതിയിൽ ആശ്വാസമായിട്ടുണ്ട്. ഏപ്രിൽ ഒന്ന് വരെ ചൂട് തുടരും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.