പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു. പുതൂർ പഞ്ചായത്തിലെ താഴെ അബ്ബന്നൂരിലാണ് കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് കൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടത്. ഈ ഭാ​ഗത്ത് ഊരിലെ വീടുകളിലേക്കുള്ള വൈദ്യുതി ലൈൻ വളരെ താഴ്ന്നാണ് കിടക്കുന്നത്. ഇതിൽ തട്ടിയാണ് ആനയ്ക്ക് ഷോക്കേറ്റതെന്നാണ് പ്രാഥമിക നി​ഗമനം.


COMMERCIAL BREAK
SCROLL TO CONTINUE READING

രാത്രിയിലെത്തിയ കാട്ടാനക്കൂട്ടം പരിസരത്തെ കൃഷി നശിപ്പിച്ചിട്ടുണ്ട്. ഈ കൂട്ടത്തിലെ കൊമ്പനാണ് ചെരിഞ്ഞത്. ആദിവാസികൾ അറിയിച്ചതനുസരിച്ച് വനപാലകരും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.


വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങി പടയപ്പ; കടയ്ക്ക് നേരെ ആക്രമണം


ഇടുക്കി: വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങി കാട്ടുകൊമ്പന്‍ പടയപ്പ. ദേവികുളം ലാക്കാട് എസ്റ്റേറ്റിലാണ് ഇന്ന് പുലര്‍ച്ചെ കാട്ടാനയെത്തിയത്. പ്രദേശത്തെ കടയ്ക്ക് നേരെ പടയപ്പയുടെ ആക്രമണമുണ്ടായി. ജനവാസ മേഖലയില്‍ തമ്പടിച്ച പടയപ്പയെ വനം വകുപ്പ് ഉദ്യോ​ഗസ്ഥരെത്തിയാണ് തുരത്തിയത്.


 ALSO READ: Crime News: തമിഴ്‌നാട് ആനകൊമ്പുമായി രണ്ട് പേര്‍ പിടിയില്‍


വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു ദേവികുളം ലാക്കാട് എസ്റ്റേറ്റിൽ കാട്ടുകൊമ്പന്‍ പടയപ്പയെത്തിയത്. ജനവാസ മേഖലയിലൂടെ ചുറ്റിത്തിരിഞ്ഞ പടയപ്പ ഏറെ നേരം പ്രദേശത്ത് നിലയുറപ്പിച്ചു. പിന്നീട് വനം വകുപ്പ് ഉദ്യോ​ഗസ്ഥരെത്തിയാണ് കാട്ടാനയെ ജനവാസ മേഖലയില്‍ നിന്ന് തുരത്തിയത്. പ്രദേശത്തെ കടയ്ക്ക് നേരെ പടയപ്പയുടെ ആക്രമണമുണ്ടായതായും പ്രദേശവാസികൾ പറയുന്നു.


ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വരെ പടയപ്പ മറയൂര്‍ മേഖലയിലായിരുന്നു ചുറ്റിത്തിരിഞ്ഞിരുന്നത്. ഇതിന് ശേഷം കാട്ടാന വീണ്ടും മൂന്നാര്‍ മേഖലയിലേക്ക് മടങ്ങിയെത്തി. പൊതുവേ ശാന്തസ്വഭാവക്കാരനായ പടയപ്പയുടെ സ്വഭാവത്തില്‍ മാറ്റമുണ്ടാകുമോയെന്ന ആശങ്ക പ്രദേശവാസികൾക്കുണ്ട്. പടയപ്പ തുടർച്ചയായി ജനവാസ മേഖലയില്‍ ഇറങ്ങുന്നതും ജനങ്ങളിൽ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.