പാലക്കാട്: പാലക്കാട് ജനവാസമേഖലയില്‍ വീണ്ടും ആനക്കൂട്ടം ഇറങ്ങി. രാത്രിയില്‍ എത്തിയ കാട്ടാനക്കൂട്ടം പുല‍‍ർച്ചെ വരെ ജനവാസ മേഖലയിൽ തുടർന്നു. ആനയിറങ്ങിയെന്ന് വനംവകുപ്പ് ആര്‍ആര്‍ടി സംഘത്തെ അറിയിക്കാൻ വിളിച്ചെങ്കിലും അധികൃതരുടെ ഭാ​ഗത്ത് നിന്ന് പ്രതികരണം ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പെരുന്തുരുത്തിക്കളം ഭാഗത്താണ് ആനക്കൂട്ടം ഇറങ്ങിയത്. ഒടുവില്‍ ബഹളം വെച്ച് ആനയെ കാട് കയറ്റാന്‍ നാട്ടുകാര്‍ ശ്രമിച്ചു. എന്നാൽ, രാത്രി ഒരു മണിയോടെ നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം മൂന്ന് മണി കഴിഞ്ഞിട്ടും ജനവാസമേഖലയില്‍ നിന്നും പിന്മാറിയില്ല. ആനക്കൂട്ടം പ്രദേശത്തെ കൃഷിയും നശിപ്പിച്ചു. ഒരാഴ്ച മുൻപും കൊമ്പനുൾപ്പടെ മൂന്ന് കാട്ടാനകൾ ജനവാസ മേഖലയിലെത്തിയിരുന്നു.


ധോണി മായാപുരം, വരക്കുളം ഭാഗങ്ങളിലാണ് കാട്ടാനക്കൂട്ടമെത്തിയത്. ധോണി എന്ന പി.ടി.ഏഴാമനെ കൂട്ടിലാക്കി രണ്ടാഴ്ച കഴിഞ്ഞിട്ടും ധോണിയിലുള്ള ജനങ്ങൾക്ക് ഇപ്പോഴും ഉറക്കമില്ലാത്ത രാത്രികളാണ്. കാട്ടാനക്കൂട്ടത്തിന്റെ പരാക്രമങ്ങൾ പ്രദേശത്ത് തുടരുകയാണ്. ഒരാഴ്ചയായി ധോണി, മായാപുരം, ചേറാട്, പെരുന്തുരുത്തി കളം എന്നിവിടങ്ങളിൽ കാട്ടാനക്കൂട്ടം സ്വതന്ത്ര സഞ്ചാരം നടത്തുകയാണ്. 


ALSO READ: Wild elephant attack: കാട്ടാനയുടെ ആക്രമണം രൂക്ഷം; ഇടുക്കിയിലേക്ക് പ്രത്യേക ദൗത്യസംഘത്തെ അയക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ


അട്ടപ്പാടി സരസിമുക്കിലും കഴിഞ്ഞ ദിവസം കാട്ടാന ശല്യമുണ്ടായി. ജനവാസമേഖലയിൽ ഇറങ്ങുന്ന കാട്ടാനക്കൂട്ടം പ്രദേശത്തെ കൃഷി നശിപ്പിക്കുന്നത് ഉൾപ്പെടെ ജനങ്ങൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മൂന്ന് ദിവസം മുൻപാണ് മായാപുരത്ത് ക്വാറിയുടെ മതിൽ കാട്ടാനകൾ തകർത്തത്.


മായാപുരം മേരി മാതാ ക്വാറിയുടെ സമീപമാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ക്വാറിയുടെ ചുറ്റുമതിലും സുരക്ഷാ ജീവനക്കാരന്‍റെ മുറിയുടെ ചുറ്റുമതിലും കാട്ടാനകൾ തകർത്തു. കാട്ടാനകളുടെ ചിന്നം വിളി കേട്ടാണ് നാട്ടുകാർ ഇതറിഞ്ഞത്. തൊട്ടടുത്തുള്ള പറമ്പിലെ പന മറിച്ചിട്ട് അവ കഴിക്കാൻ ശ്രമിക്കുന്നതിനിടെ സ്ഥലത്തെത്തിയ ദ്രുത കർമ സേനയും നാട്ടുകാരും ചേർന്ന് ബഹളം വെച്ച് കാട്ടാനക്കൂട്ടത്തെ പ്രദേശത്ത് നിന്നും തുരത്തുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.