പാലക്കാട്: അട്ടപ്പാടി ഷോളയൂർ ചാവടിയൂരിലെ ജനവാസമേഖലയിൽ ഇറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച് മാങ്ങാക്കൊമ്പൻ. കാട്ടാനയെ കാട് കയറ്റാൻ എത്തിയ ആർആർടി സംഘത്തിന് നേരെ കൊമ്പൻ പാഞ്ഞടുത്തു. ഏറെ പ്രയാസപ്പെട്ടാണ് ആർആർടി സംഘം ഒറ്റയാനെ കാടുകയറ്റിയത്. അട്ടപ്പാടി മിനർവാ മേഖലയിൽ സ്ഥിരമായി ഇറങ്ങുന്ന ആനയാണ് മാങ്ങാക്കൊമ്പൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ഥിരമായി മാങ്ങ പറിച്ചിടുന്നതിനാലാണ് ആനയ്ക്ക് മാങ്ങാക്കൊമ്പൻ എന്ന് പേര് വന്നത്. സാധാരണയായി പുലർച്ചെ ജനവാസ മേഖലയിലിറങ്ങുന്ന മാങ്ങാക്കൊമ്പൻ രാവിലെയോടെ കാട്ടിലേക്ക് മടങ്ങാറുണ്ട്. പുഴ മുറിച്ച് കടന്നാണ് കൊമ്പൻ കാട് കയറുന്നത്. ഒറ്റയാൻ ഇടയ്ക്കിടെ ജനവാസ മേഖലയിൽ ഇറങ്ങുന്നതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്.


ചിന്നക്കനാലിൽ വീണ്ടും കാട്ടാനയുടെ ആക്രമണം; ചക്കക്കൊമ്പൻ ഉൾപ്പെട്ട ആനക്കൂട്ടം ഷെഡ് തകർത്തു


ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. കാട്ടാന കൂട്ടം ഷെഡ് തകർത്തു. വിലക്ക് മൗണ്ട് ഫോർട്ട് സ്കൂളിന് സമീപം രാജൻ്റെ ഷെഡ് ആണ് തകർത്തത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു ആക്രമണം. ചക്കക്കൊമ്പൻ ഉൾപ്പെട്ട കാട്ടാനക്കൂട്ടമാണ് ഷെഡ് തകർത്തത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്.


ചിന്നക്കനാലിൽ വലിയ നാശനഷ്ടം വരുത്തിയിരുന്ന അരിക്കൊമ്പനെ ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് ചിന്നക്കനാലിൽ നിന്ന് പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ സീനിയറോട വനമേഖലയിലേക്ക് മാറ്റിയത്. അരിക്കൊമ്പനെ പ്രദേശത്ത് നിന്ന് മാറ്റിയ സമാധാനത്തിൽ ചിന്നക്കനാലിലെ പ്രദേശവാസികൾ ഇരിക്കെയാണ് ചക്കക്കൊമ്പനടങ്ങിയ സംഘത്തിന്റെ ആക്രമണം ഉണ്ടായിരിക്കുന്നത്.


ചിന്നക്കനാലിലെ പ്രദേശവാസികളെ വിറപ്പിച്ച അരിക്കൊമ്പനെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തളച്ചത്. ആദ്യ മയക്ക് വെടി വച്ച് അഞ്ച് മണിക്കൂറിന് ശേഷമാണ് ദൗത്യ സംഘത്തിന് അരിക്കൊമ്പനെ തളയ്ക്കാൻ സാധിച്ചത്. ആറ് ബൂസ്റ്റർ ഡോസുകളാണ് ആനയ്ക്ക് നൽകിയത്. നീണ്ട നേരത്തെ പരിശ്രമത്തിന് ശേഷമാണ് അരിക്കൊമ്പനെ കുങ്കയാനകളുടെ സഹായത്തോടെ അനിമൽ അംബുലൻസിൽ കയറ്റാൻ സാധിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.