Wild Elephant : അതിരപ്പള്ളിയിൽ കാട്ടാനക്കൂട്ടം ഇറങ്ങി; സോളർ വൈദ്യുത വേലി ആനകൾ തകർത്തു
Wild Elephant : അതിരപ്പള്ളിയിലെ റബർ തോട്ടത്തിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ജനവാസ മേഖലകളിലേക്ക് എത്തിയ ആനകൾ ആൾതാമസമില്ലാത്ത ലയങ്ങളുടെ ഭിത്തികൾ തകർത്തു.
അതിരപ്പള്ളിയിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി. മുപ്പതോളം ആനകളാണ് ജനവാസ മേഖലയിലേക്ക് എത്തിയത്. അതിരപ്പള്ളിയിലെ റബർ തോട്ടത്തിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ജനവാസ മേഖലകളിലേക്ക് എത്തിയ ആനകൾ ആൾതാമസമില്ലാത്ത ലയങ്ങളുടെ ഭിത്തികൾ തകർത്തു. കൂടാതെ മൃഗങ്ങളെ തടയാൻ സ്ഥാപിച്ചിരുന്ന സോളർ വൈദ്യുത വേലികളും കാട്ടാനകൾ തകർത്തു. കാട്ടാനകൾ പ്രദേശത്തേക്ക് എത്തിയതിനെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി. ഒടുവിൽ പടക്കം പൊട്ടിച്ചാണ് റബർ തോട്ടത്തിലെ തൊഴിലാളികൾ ആനകളെ കാട് കയറ്റിയത്.
കോയമ്പത്തൂർ തൊണ്ടാമുത്തൂരിലും ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി. തൊണ്ടാമുത്തൂരിൽ കുട്ടിയാനയടക്കമുള്ള കാട്ടാനക്കൂട്ടമാണ് നാട്ടിലേക്ക് എത്തിയത്. തൊണ്ടാമുത്തൂരിലെ വിറലിയൂർ ഗ്രാമത്തിലാണ് സംഭവം. 20 ഓളം കാട്ടാനകളാണ് കൂട്ടത്തിൽ ഉണ്ടയായിരുന്നത്. ഇവിടത്തെ കൃഷിസ്ഥലങ്ങളിൽ രാത്രികാലത്ത് എത്തിയ കാട്ടാനകളാണ് ഇന്നലെ, ജനുവരി 24 ഉച്ചയോടെ ജനവാസ മേഖലയിലെത്തിയത്.
ALSO READ: PT Seven : പി.ടി സെവൻ ഇനി ധോണി എന്നറിയപ്പെടും; കൊമ്പനെ കുങ്കിയാക്കും
എന്നാൽ പ്രദേശത്ത് കാട്ടാനക്കൂട്ടം എത്തിയ വിവരം സാമൂഹിക മാധ്യമങ്ങളിൽ കൂടിയാണ് പ്രദേശവാസികൾ അറിഞ്ഞത്. നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം തിരികെ കാട്ടിലേക്ക് പോകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. റോഡിലൂടെ ഓടുന്ന ആനകളെയും വീഡിയോയിൽ വ്യക്തമായി കാണാം.
ധോണിയിലെ ജനവാസ മേഖലയിൽ നാശം വിതച്ച പി.ടി സെവൻ എന്ന കൊമ്പനെ കഴിഞ്ഞ ദിവസം കൂട്ടിലാക്കിയിരുന്നു. പി.ടി സെവൻ എന്ന കൊമ്പന് ധോണിയെന്ന് പേര് നൽകിയിരുന്നു. കൊമ്പനെ പിടികൂടിയ നാടിന്റെ പേരാണ് വനവകുപ്പ് കൊമ്പന് നൽകിയത്. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനാണ് പിടി സെവന് ധോണി എന്ന പേര് നൽകിയത്. ധോണിയെ ഇനി കുങ്കിയാനയാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. മണിക്കൂറുകൾ നീണ്ട് പരിശ്രമത്തിനൊടുവിലാണ് പാലക്കാട് മലയോര മേഖലയിൽ ഭീതി പരത്തിയ കൊമ്പനെ വനം വകുപ്പ് ഉദ്യോഗസ്ഥ കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...