Wild Elephant: മൂന്നാർ ദേവികുളത്ത് ജനവാസ മേഖലയിൽ ഇറങ്ങി പടയപ്പ
Wild Elephant Idukki: ദേവികുളത്തെ ഡിഎഫ്ഒ ക്വാർട്ടേഴ്സിനും ഡിഎഫ്ഒ ബംഗ്ലാവിനും സമീപത്തുകൂടിയായിരുന്നു കാട്ടുകൊമ്പന്റെ യാത്ര. ദേശീയപാത മുറിച്ച് കടന്ന കാട്ടാന പ്രദേശത്ത് മറ്റ് നാശനഷ്ടങ്ങൾ ഒന്നും വരുത്തിയില്ല.
ഇടുക്കി: മൂന്നാർ ദേവികുളത്ത് ജനവാസ മേഖലയിൽ ഇറങ്ങി കാട്ടുകൊമ്പൻ പടയപ്പ. ദേവികുളത്തെ ഡിഎഫ്ഒ ക്വാർട്ടേഴ്സിനും ഡിഎഫ്ഒ ബംഗ്ലാവിനും സമീപത്തുകൂടിയായിരുന്നു കാട്ടുകൊമ്പന്റെ യാത്ര. ദേശീയപാത മുറിച്ച് കടന്ന കാട്ടാന പ്രദേശത്ത് മറ്റ് നാശനഷ്ടങ്ങൾ ഒന്നും വരുത്തിയില്ല.
ഇന്ന് രാവിലെ ആറരയോടെയായിരുന്നു കാട്ടുകൊമ്പൻ പടയപ്പ ദേവികുളത്ത് ജനവാസ മേഖലയിൽ ഇറങ്ങിയത്. ദേവികുളത്തെ ഡിഎഫ്ഒ ക്വാർട്ടേഴ്സിനും ഡിഎഫ്ഒ ബംഗ്ലാവിനും സമീപത്തുകൂടിയാണ് ആന സഞ്ചരിച്ചത്. തുടർന്ന് ദേശീയപാത മുറിച്ച് കടന്ന് സബ് കളക്ടർ ബംഗ്ലാവിനരികിലേക്ക് എത്തി.
ALSO READ: പത്തനാപുരം പുന്നലയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു; ഭീതിയിൽ പ്രദേശവാസികൾ
പ്രദേശത്ത് കാട്ടാന മറ്റ് നാശനഷ്ടങ്ങൾ ഒന്നും വരുത്തിയില്ല. കന്നിമല ടോപ്പ് ഡിവിഷൻ, ലാക്കാട് ഭാഗങ്ങളിലൂടെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാന സഞ്ചരിച്ചിരുന്നത്. കാലിത്തൊഴുത്തുകൾക്ക് കേടുപാടുകൾ വരുത്തിയ കാട്ടുകൊമ്പൻ പശുക്കൾക്ക് നൽകാൻ സൂക്ഷിച്ചിരുന്ന പുല്ലും ഭക്ഷിച്ചിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി പടയപ്പ മൂന്നാറിലെ ജനവാസ മേഖലകളിൽ പതിവായി ഇറങ്ങുന്നുണ്ട്. തീറ്റതേടി അലയുന്ന കാട്ടാനയെ ഉൾവനത്തിലേക്ക് തിരിച്ചയക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.