മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ മുഖം നോക്കാതെ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ മുഖം നോകാതെ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ മുഖം നോകാതെ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സംഭവം അന്വേഷിക്കാനും നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മാധ്യമ സ്വാതന്ത്ര്യത്തെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
കോടതിവളപ്പിലെത്തിച്ച നെല്ലായ സംഘര്‍ഷത്തിന്‍റെ പ്രതികളായ 3 ബിജെപി പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. . ഉച്ചയ്ക്ക് ഒന്നേകാല്‍ മണിയോടെ കോടതിയിലേക്കുള്ള വഴിയില്‍ ബൈക്കുകളിലെത്തിയ 10 പേര്‍ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.
സംഭവത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ശ്യാം, റിപ്പോര്‍ട്ടര്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ ശ്രീജിത്ത്, സിറ്റി ചാനലിന്റെ ക്യാമറാമാന്‍ അനൂപ് എന്നിവര്‍ക്ക് പരുക്കേറ്റു. അനൂപിന്റെ ക്യാമറ പിടിച്ചുവാങ്ങി ബിജെപി പ്രവര്‍ത്തകര്‍ തല്ലിപ്പൊളിച്ചു. അതേസമയം,മാധ്യമ പ്രവര്‍ത്തകരെ ആര്‍എസ്എസ് ആക്രമിച്ചപ്പോള്‍ നിഷ്ട്ക്രിയരായി നോക്കി നില്‍ക്കുക മാത്രമാണ് ചെയ്തതെന്ന ആരോപണം ഉയര്‍ന്നിരുന്നു.ഇതിനു ശേഷമാണ് അടിയന്തരമായി നടപടി എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്.