തിരുവനന്തപുരം: വന്യമൃ​ഗങ്ങളുടെ ആക്രമണം തടയാൻ 50 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ. വന്യജീവി ആക്രമണത്തിന് ഇരയയാവര്‍ക്ക് നഷ്ടപരിഹാരത്തിനടക്കം പദ്ധതികള്‍ക്ക് 50.85 കോടി നീക്കി വയ്ക്കുമെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ ബജറ്റ് പ്രസം​ഗത്തിൽ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

വന്യമൃ​ഗങ്ങൾ വനാതിർത്തികൾ ലംഘിച്ച് കിലോമീറ്ററുകൾ അകലെയുള്ള ജനവാസ മേഖലകളിലേക്ക് പോലും എത്തുന്നത് വർധിക്കുകയാണ്. കാട്ടുപന്നി, ആന, മുള്ളൻപന്നി, പുലി, കടുവ ഉൾപ്പെടെയുള്ള വന്യജീവികൾ ഉയർത്തുന്ന ഭീഷണി ​ഗൗരവതരമാണ്. വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്നതിനോടൊപ്പം തന്നെ മനുഷ്യജീവനും ഉപജീവന മാർ​ഗങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.


ALSO READ: Vehicle price hike: വാഹനങ്ങൾക്ക് വില കൂടും; അഞ്ച് മുതൽ 15 ലക്ഷം വരെയുള്ള കാറുകൾക്ക് രണ്ട് ശതമാനം നികുതി


വന്യജീവികൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നതിന്റെ യഥാർഥ കാരണങ്ങൾ കണ്ടെത്തണം. അതിനുവേണ്ടുന്ന ശാസ്ത്രീയമായ നിർദേശങ്ങളും പരിഹാരങ്ങളും സർക്കാർ അടിയന്തരമായി തേടുമെന്ന് മന്ത്രി വ്യക്തമാക്കി. വന്യജീവി ആക്രമണങ്ങളുടെ നഷ്ടപരിഹാരം വർധിപ്പിക്കുന്നതിനും റാപ്പിഡ് റെസ്പോൺസ് ടീമുകൾ താൽക്കാലികമായി രൂപീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായുള്ള പദ്ധതി തുകയായ 30.85 കോടി രൂപ ഉൾപ്പെടെ മനുഷ്യ-വന്യജീവി സംഘർഷ മേഖലകളിലെ വിവിധ പ്രവർത്തനങ്ങൾക്കായി 50.85 കോടി രൂപ അനുവദിച്ചതായും ധനമന്ത്രി കെഎൻ ബാല​ഗോപാൽ ബജറ്റ് പ്രസം​ഗത്തിൽ വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.