പതിമൂന്നുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചു, യുവതി അറസ്റ്റില്‍
സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍... പോക്സോ നിയമ പ്രകാരമാണ് അമ്മയ്ക്കെതിരെ കേസെടുത്തിരിയ്ക്കുന്നത്.
തിരുവനന്തപുരം: സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍... പോക്സോ നിയമ പ്രകാരമാണ് അമ്മയ്ക്കെതിരെ കേസെടുത്തിരിയ്ക്കുന്നത്.
തന്‍റെ രണ്ട് ആണ്‍ മക്കളില്‍ 13 വയസുള്ള രണ്ടാമത്തെ മകന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പിതാവ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവരുന്നത്.
തിരുവനന്തപുരം ജില്ലയിലാണ് സംഭവം. ചൈൽഡ് ലൈൻ നല്‍കിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് (Kerala Police) കേസെടുത്തത്. പോലീസ് ആവശ്യപ്പെട്ട പ്രകാരം കുട്ടിയെ കൗൺസിലി൦ഗിന് വിധേയമാക്കി ചൈൽഡ് വെൽഫയർ കമ്മറ്റി റിപ്പോർട്ട് നൽകുകയായിരുന്നു. അറസ്റ്റുചെയ്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ യുവതി ഇപ്പോൾ റിമാൻഡിലാണ്.
അമ്മയുടെ ഫോണില്‍ അശ്ലീല ചിത്രങ്ങൾ കണ്ട വിവരം 17 വയസുള്ള മൂത്ത മകൻ പിതാവിനെ വിളിച്ചു അറിയിച്ചതോടെയാണ് സംഭവത്തിന്‍റെ ചുരുളഴിയുന്നത്. തുടർന്ന് വിദേശത്തുള്ള പിതാവ് കുട്ടികളെ ഭാര്യയുടെ അടുത്തുനിന്ന് 2019 ഡിസംബർ 10ന് വിളിച്ചു കൊണ്ടുവന്നു. തുടർന്ന് 13 വയസുള്ള രണ്ടാമത്തെ മകന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പിതാവ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ മകനെ പീഡിപ്പിച്ച (Child abuse) വിവരം പുറത്തുവരുന്നത്.
Also read: പീഢനശ്രമം: 19കാരി യുവാവിനെ കുത്തി കൊലപ്പെടുത്തി
അമ്മയുടെ അതിക്രമങ്ങള്‍ അഞ്ചാം ക്‌ളാസില്‍ പഠിക്കുന്ന സമയം മുതൽ ആരംഭിച്ചിരുന്നു എന്നാണ് കുട്ടി വെളിപ്പെടുത്തിയത്. രാത്രി കാലങ്ങളിൽ അമ്മ മോശമായി പെറുമാറാറുണ്ടായിരുന്നുവെന്ന് കുട്ടി പറയുകയുണ്ടായി. കുട്ടിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
Also read: ഭർത്താവിനെ കൊന്നു: ഫേസ്ബുക്കിൽ പോസ്റ്റിട്ടു യുവതി അറസ്റ്റിൽ