ഭർത്താവിനെ കൊന്നു: ഫേസ്ബുക്കിൽ പോസ്റ്റിട്ടു യുവതി അറസ്റ്റിൽ

കൊലപാതകത്തിന് ശേഷം ഇവർ ആതമഹത്യക്കും ശ്രമിച്ചെങ്കിലും പോലീസ് എത്തിയതിനാൽ ഇത് വിജയിച്ചില്ല. ഫേസ്‌ബുക്കിൽ പോസ്റ്റ് കണ്ട വീട്ടുടമസ്ഥനാണ് സംഭവം പോലീസ് കൺട്രോൾ റൂമിലേക്ക് അറിയിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jan 4, 2021, 06:19 PM IST
  • പോലീസെത്തി(Delhi Police) അപ്പാര്‍ട്ട്മെന്റിന്റെ വാതില്‍ തുറന്നപ്പോഴാണ് കൊലപാതകത്തെകുറിച്ചുള്ള വിവരം പുറത്തുവന്നത്.
  • മധ്യപ്രദേശിലെ(Madhya Pradesh) ഉജ്ജൈന്‍ സ്വദേശിയായ യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്
  • ഫേസ്‌ബുക്കിൽ പോസ്റ്റ് കണ്ട വീട്ടുടമസ്ഥനാണ് സംഭവം പോലീസ് കൺട്രോൾ റൂമിലേക്ക് അറിയിച്ചത്
ഭർത്താവിനെ കൊന്നു: ഫേസ്ബുക്കിൽ പോസ്റ്റിട്ടു യുവതി അറസ്റ്റിൽ

ന്യൂഡൽഹി: ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത യുവതി അറസ്റ്റിൽ. ഡൽഹി ഛത്തർപൂരിലാണ് സംഭവം. സംഭവത്തിൽ മധ്യപ്രദേശ് സ്വദേശിയായ 36കാരിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം ഇവർ ആതമഹത്യക്കും ശ്രമിച്ചെങ്കിലും പോലീസ് എത്തിയതിനാൽ ഇത് വിജയിച്ചില്ല. ഫേസ്‌ബുക്കിൽ പോസ്റ്റ് കണ്ട വീട്ടുടമസ്ഥനാണ് സംഭവം പോലീസ് കൺട്രോൾ റൂമിലേക്ക് അറിയിച്ചത്. വാതിലിലും,തറയിലും രക്തവും കണ്ടതോടെ പ്രശ്നം ​ഗുരുതരമാണെന്ന്  വ്യക്തമായിരുന്നതായി ഉടമസ്ഥൻ പറയുന്നു.

Also Read:പീഢനശ്രമം: 19കാരി യുവാവിനെ കുത്തി കൊലപ്പെടുത്തി

പോലീസെത്തി(Delhi Police) അപ്പാര്‍ട്ട്മെന്റിന്റെ വാതില്‍ തുറന്നപ്പോഴാണ് കൊലപാതകത്തെകുറിച്ചുള്ള വിവരം പുറത്തുവന്നത്. മൃതദഹം രക്തത്തിൽ കുളിച്ച നിലയിൽ തറയിൽ കമിഴ്ന്ന് കിടക്കുകയായിരുന്നു കത്തി ഉപയോ​ഗിച്ച് മാരകമായി കുത്തി കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറയുന്നു. തൊട്ടടുത്ത മുറിയിൽ അബോധാവസ്ഥയിൽ കിടന്നിരുന്ന യുവതിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു.

Also Read: അനിൽ പനച്ചൂരാന്റേത് രക്തം ഛർദ്ദിച്ചുള്ള മരണം: അസ്വഭാവിക മരണത്തിന് കേസ്സെടുത്തു

മധ്യപ്രദേശിലെ(Madhya Pradesh) ഉജ്ജൈന്‍ സ്വദേശിയായ യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ദമ്പതികൾ ഇരുവരും ഒരു ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരാണ്.ഇവർ തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായാണ് കേസിനെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് മനസ്സിലാക്കുന്നത്. ദമ്പതികൾക്ക് കുട്ടികളില്ലായിരുന്നു ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ ഒാരോദിവസവും തർക്കവും നടന്നിരുന്നു. 2013 മുതല്‍ ഛത്തര്‍പൂര്‍ എക്സ്റ്റന്‍ഷന്‍ അപ്പാര്‍ട്ട്മെന്റിലാണ് രണ്ട് പേരും താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA



ios Link - https://apple.co/3hEw2hy

Trending News