പാലക്കാട്: മകൾക്കൊപ്പം സർക്കാർ ആശുപത്രിയിലെത്തിയ സ്ത്രീയെ പാമ്പ് കടിച്ചു. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശി ഗായത്രിക്കാണ് പാമ്പ് കടിയേറ്റത്. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെയാണ് ​ഗായത്രിക്ക് പാമ്പ് കടിയേറ്റത്. രാവിലെ 11 മണിക്കായിരുന്നു സംഭവം. ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിൽ നിന്ന് പാമ്പുകടിയേറ്റ ഗായത്രിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പനി ബാധിച്ച് ​ഗായത്രിയുടെ മകളെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാവിലെ യൂറിന്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. അതിനിടെ തറയില്‍ വീണ യൂറിന്‍ തുടയ്ക്കാന്‍ ചൂലെടുക്കാന്‍ പോയ സമയത്താണ് ഗായത്രിയുടെ കയ്യില്‍ പാമ്പ് കടിച്ചത്. അവിടെ പെരുച്ചാഴിയും എലിയും ഉള്‍പ്പെടെ ഉണ്ടെന്നും വൃത്തിഹീനമായ അവസ്ഥയാണെന്നും വാര്‍ഡ് മെംബര്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് ഗായത്രിയുടെ ബന്ധു പറഞ്ഞു. ഗായത്രിയുടെ ആരോഗ്യനിലയില്‍ പേടിക്കാനൊന്നുമില്ലെന്നും ബന്ധു വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.