Road Accident: കൊല്ലത്ത് കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം
പട്ടത്താനം സ്വദേശി സ്മിതയാണ് അപകടത്തിൽ മരിച്ചത്. രാവിടെ 10 മണിയോടെ ചിന്നക്കട ഓവർബ്രിഡ്ജിന് സമീപമാണ് അപകടം സംഭവിച്ചത്.
കൊല്ലം: ചിന്നക്കടയിൽ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. പട്ടത്താനം സ്വദേശി സ്മിതയാണ് അപകടത്തിൽ മരിച്ചത്. രാവിടെ 10 മണിയോടെ ചിന്നക്കട ഓവർബ്രിഡ്ജിന് സമീപമാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട് സ്മിത സ്കൂട്ടറിൽ നിന്ന് വീഴുകയായിരുന്നു. റോഡിൽ സ്മിതയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയായിരുന്നു. കെഎസ്എഫ്ഇ ജീവനക്കാരിയാണ് മരിച്ച സ്മിത. പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Kunnamkulam Murder: സുഹൃത്തുക്കളുടെ മർദ്ദനമേറ്റ് യുവാവിന് ദാരുണാന്ത്യം; സംഭവം കുന്നംകുളത്ത്
തൃശൂർ: കുന്നംകുളം അഞ്ഞൂരിൽ സുഹൃത്തുക്കളുടെ മർദ്ദനമേറ്റ് യുവാവിന് ദാരുണാന്ത്യം. കുന്നംകുളം ചെറുവത്താനി അമ്മാട്ട് വീട്ടിൽ രവിയുടെ മകൻ വിഷ്ണുവാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
സംഭവം നടന്നത് ഇന്നലെ രാത്രി 8:30 ഓടെയായിരുന്നു. സുഹൃത്തുക്കളുടെ സംഘം ചേർന്നുള്ള മർദ്ദനത്തിനിടെ വിഷ്ണു തലയടിച്ചു വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കുന്നംകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇരുചക്ര വാഹനത്തിൽ നിന്നും വീണു പരിക്കേറ്റു എന്ന് പറഞ്ഞാണ് സുഹൃത്തുക്കൾ വിഷ്ണുവിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പരിശോധനയിൽ മണിക്കൂറുകൾക്ക് മുൻപ് മരണം സംഭവിച്ചെന്ന് മനസ്സിലായതിനെ തുടർന്ന് പോലീസിൽ അറിയിക്കണമെന്ന ഡോക്ടറുടെ നിർദ്ദേശം വിഷ്ണുവിന്റെ സുഹൃത്തുക്കൾ അംഗീകരിച്ചില്ല.
പ്രകോപിതരായ ഇവർ ആശുപത്രിയിൽ അക്രമം നടത്തുകയുണ്ടായി. തുടർന്ന് കുന്നംകുളം പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിഷ്ണുവിന്റെ സുഹൃത്തുക്കളായ ശ്രീശാന്ത്, ഷിജിത്ത്, വിഷ്ണു എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് വിഷ്ണുവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതും. ഇതിനിടയിൽ മദ്യലഹരിയിൽ വാക്കേറ്റത്തിനിടെ സുഹൃത്തുക്കൾ വിഷ്ണുവിനെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവരുകയുമുണ്ടായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.