Kayamkulam Cable Accident: കേബിള്‍ സ്കൂട്ടറില്‍ കുരുങ്ങി, പിന്നിലിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Kayamkulam Cable Accident: എരുവ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് കെട്ടുകാഴ്ച കടന്നു പോയപ്പോൾ പൊട്ടിവീണതാണ് കേബിൾ എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
ആലപ്പുഴ: കായംകുളത്ത് കേബിൾ വയറിൽ കുടുങ്ങി സ്കൂട്ടർ മറിഞ്ഞു യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. വീട്ടമ്മയുടെ ദാരുണാന്ത്യത്തിന് കാരണമായ അശ്രദ്ധമായി കിടന്ന കേബിൾ ലോക്കൽ ചാനലിന്‍റെ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമായിട്ടുണ്ട്. എരുവ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് കെട്ടുകാഴ്ച കടന്നു പോയപ്പോൾ പൊട്ടിവീണതാണ് കേബിൾ എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
ബൈക്ക് ഓടിച്ചുവന്ന ഭർത്താവ് റോഡിന് നടുവിൽ കേബിൾ കണ്ട് തലകുനിച്ചു. പക്ഷെ പിറകിലിരുന്ന ഭാര്യയുടെ കഴുത്തിൽ കേബിൾ ചുറ്റുകയും തലയിടിച്ച് റോഡിൽ വീഴുകയുമായിരുന്നു. പിറകിൽ സ്കൂട്ടറിൽ വരികയായിരുന്ന മകൻ്റെ ദേഹത്ത് മറ്റൊരു കേബിളും കുടുങ്ങി. എന്നാൽ അമ്മയുടെ അപകടം കണ്ട് വേഗത കുറച്ചതിനാൽ മകൻ രക്ഷപ്പെടുകയായിരുന്നു.
Also Read: ക്ലാസ് മുറിയിൽ കുട്ടികൾ ഒപ്പിച്ച തമാശ കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ
കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽ തറയിൽ വിജയന്റെ ഭാര്യ ഉഷ ആണ് മരിച്ചത്. സംഭവത്തെ നടന്നത് ഇന്നലെ രാത്രി 10.20 ഓടെയായിരുന്നു. എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാൻ പത്തിയൂർ ഉള്ള മരുമകളുടെ വീട്ടിൽ എത്തിയ ശേഷം ഉഷയും ഭർത്താവും തിരിച്ച് സ്വന്തം വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം.
Also Read: Bollywood: വിവാഹത്തിന് ശേഷവും അവിഹിത ബന്ധം പുലർത്തിയ ബോളിവുഡ് താരങ്ങളാണ് ഇവർ!
കോഴിക്കോട് ചീട്ട് കളി പിടികൂടാനെത്തിയ പോലീസുകാരന് കുത്തേറ്റു
വടകരയ്ക്കടുത്ത് ഏറാമലയില്‍ ചീട്ട് കളിക്കുന്നവരെ പിടികൂടാനെത്തിയ പോലീസുകാരന് കുത്തേറ്റു. ഏറാമല മണ്ടോള്ളതില്‍ ക്ഷേത്രോത്സവത്തിനിടെ ചീട്ട് കളിച്ചുകൊണ്ടിരുന്നവരെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. എ ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥന്‍ അഖിലേഷിനാണ് കുത്തേറ്റത്.
പരുക്കേറ്റ ഇയാളെ വടകരയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഉത്സവത്തിനിടെ പണം വെച്ച് ചീട്ട് കളിയും, ചട്ടി കളിയും നടക്കുന്ന വിവരം നാട്ടുകാര്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഘം എത്തിയത്. പോലീസുകാരനെ കുത്തിയ പ്രതിയെ ഒരു സംഘം ബലമായി മോചിപ്പിച്ചു. എങ്കിലും പ്രതിയെ തിരിച്ചറിഞ്ഞതായി എടച്ചേരി പോലീസ് അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...