തിരുവനന്തപുരം: തലസ്ഥാനത്ത് പട്ടാപ്പകൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം. മംഗലപുരം സ്വദേശിയായ  ഇരുപതുകാരിക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്. പകൽസമയത്ത് വീടിനുള്ളിൽ അതിക്രമിച്ച് കയറിയവർ യുവതിയുടെ വായിൽ തുണി തിരുകി കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിൽ കൊല്ലം സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് സംഭവം. തൊട്ടടുത്ത വീട്ടിൽ കേബിൾ ജോലിക്ക് എത്തിയവരാണ് പ്രതികൾ. യുവതിയുടെ വീട്ടിൽ ഉൾപ്പെടെ ഇവർ ജോലിക്ക് എത്തിയിരുന്നു. വീട്ടിൽ യുവതി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയതോടെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.


Read Also: പൂരം കലക്കൽ വിവാദം: കേസെടുത്താൽ മുഖ്യമന്ത്രി ഒന്നാം പ്രതി, സിപിഐഎം ഭൂരിപക്ഷ പ്രീണനം നടത്തുന്നു; ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ്


വാതിൽ തള്ളിത്തുറന്നാണ് ഇവർ അകത്ത് കയറിയത്.  നിലവിളിച്ച പെൺകുട്ടിയുടെ വായിൽ തുണി തിരുകി കയറ്റി. ഒരാൾ പീഡിപ്പിക്കാൻ ശ്രമിച്ചു. മറ്റേയാൾ പരിസരം നിരീക്ഷിച്ച് അടുത്തുനിന്നു. അക്രമികളെ തള്ളിമാറ്റി പെൺകുട്ടി പുറത്തേക്ക് ഓടിയപ്പോഴാണ് സംഭവം നാട്ടുകാരറിഞ്ഞത്.


മാതാപിതാക്കളും സഹോദരനും പുറത്ത് പോയിരിക്കുകയായിരുന്നു. വൈകുന്നേരത്തോടെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.