തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽ യുവതി പ്രസവിച്ചു. അവശനിലയിൽ കണ്ടെത്തിയ യുവതി റെയിൽവേ പോലീസ് ആംബുലൻസ് എത്തിക്കുന്നതിനിടയിൽ പ്രസവിക്കുകയായിരുന്നു. പിന്നീട് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രസവരക്ഷ നടത്തി. പെൺകുഞ്ഞിന് ജന്മം നൽകിയ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് രാവിലെ പത്തരയോടെ തൃശൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എസ്കലേറ്ററിന് സമീപമാണ് യുവതിയെ അവശനിലയിൽ കണ്ടെത്തുന്നത്. യാത്രക്കാർ അറിയിച്ചത് പ്രകാരം റെയിൽവേ പോലീസ് എത്തി ആംബുലൻസ് സജ്ജീകരിച്ചു. എന്നാൽ ഇതിനിടയിൽ യുവതി പ്രസവിച്ചു. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രസവ രക്ഷ. ക്ലീനിങ് സ്റ്റാഫായ സുഹറ കുട്ടിയുടെ പൊക്കിൾകൊടി മുറിച്ചുമാറ്റി. അതിനുള്ള കത്രിക തൊട്ടടുത്ത ചായക്കടയിൽ നിന്ന് പുരുഷ പോലീസുകാർ എത്തിച്ചു. അങ്ങനെ സിനിമയെ വെല്ലുന്ന രംഗങ്ങൾക്കൊടുവിൽ ഇതര സംസ്ഥാനക്കാരിയായ യുവതിക്ക് റെയിൽവേ പ്ലാറ്റ്ഫോമിൽ സുഖപ്രസവം. പിന്നീട് ആംബുലൻസിൽ യുവതിയെയും കുഞ്ഞിനെയും തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 


ALSO READ: സിനിമാ വ്യവസായത്തിൽ വില്ലൻമാർ പാടില്ല; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി


തൃശൂർ റെയിൽവേ സ്റ്റേഷനിലെ ജിആർപി സബ് ഇൻസ്പെക്ടർ മനോജ്‌ കുമാർ, അജിതാ കുമാരി, ജയകുമാർ, സജിമോൻ, ശ്രീരാജ്, റെയിൽവേ പോലീസ് ഉധ്യോഗസ്തരായ ഗീതു, അർത്ഥന എന്നിവരുടെ നേതൃത്വത്തിലാണ് യുവതിക്കും കുഞ്ഞിനും സംരക്ഷണം ഒരുക്കിയത്. ഇതര സംസ്ഥാനക്കാരിയായ യുവതി മലപ്പുറത്ത് ജോലി ചെയ്യുന്ന ഭർത്താവിനെ കാണാനായിരുന്നു രണ്ട് വയസ്സുള്ള ആൺകുട്ടിക്കൊപ്പം തൃശ്ശൂരിൽ എത്തിയത്. കൂട്ടായ പ്രവർത്തനത്തിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് റെയിൽവേ പെലീസ് സബ് ഇൻസ്പെക്ടർ ഗീതു പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.