ചാലക്കുടിയിൽ റെയിൽവെ ട്രാക്കിലൂടെ നടന്ന യുവതി തോട്ടിൽ വീണ് മരിച്ചു
ഇന്ന് രാവിലെ ചാലക്കുടി വി.ആർ.പുരത്താണ് അപകടം നടന്നത്. ജോലിക്ക് പോവുകയായിരുന്നു ഇരുവരും. സാധാരണയായി ട്രാക്കിന് സമീപത്തെ റോഡിലൂടെയാണ് പോകാറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് ഈ റോഡിൽ വെള്ളക്കെട്ടായി. ശക്തമായ മഴയും ഡാമുകൾ തുറന്നുവിട്ടതുമാണ് റോഡിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടാകാൻ കാരണം.
തൃശൂർ: തൃശ്ശൂര്‍ ചാലക്കുടിയില്‍ റെയിൽവെ ട്രാക്കിലൂടെ നടന്ന സ്ത്രീ തോട്ടിൽ വീണു മരിച്ചു. ഒരാള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ചാലക്കുടി വി.ആർ.പുരം സ്വദേശിനി 28 വയസ്സുള്ള ദേവി കൃഷ്ണ ആണ് മരിച്ചത്. ചെമ്പോത്തുപറമ്പില്‍ മുജീബിന്റെ ഭാര്യ ഫൗസിയയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീ തോട്ടിൽ വീഴാതെ രക്ഷപ്പെട്ടു. മൂന്ന് പേരാണ് റെയില്‍വെട്രാക്ക് കടന്നുപോകുന്ന പാലത്തിലൂടെ നടന്നത്.
ഇന്ന് രാവിലെ ചാലക്കുടി വി.ആർ.പുരത്താണ് അപകടം നടന്നത്. ജോലിക്ക് പോവുകയായിരുന്നു ഇരുവരും. സാധാരണയായി ട്രാക്കിന് സമീപത്തെ റോഡിലൂടെയാണ് പോകാറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് ഈ റോഡിൽ വെള്ളക്കെട്ടായി. ശക്തമായ മഴയും ഡാമുകൾ തുറന്നുവിട്ടതുമാണ് റോഡിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടാകാൻ കാരണം.
ഇതോടെയാണ് ഇരുവരും റയിൽവെ ട്രാക്കിലൂടെ നടന്നത്. ഇതിനിടെ ട്രയിൻ വരുന്നത് കണ്ട ഇരുവരും ട്രാക്കില്‍ നിന്ന് മാറി നിന്നെങ്കിലും ട്രയിൻ കടന്നു പോകുന്നതിനിടെ തോട്ടിലേയ്ക്ക് വീഴുകയായിരുന്നു. വെള്ളക്കെട്ടിലെ മരക്കുറ്റിയിൽ തലയിടിച്ചാണ് ദേവികൃഷ്ണ മരിച്ചത്.
വെള്ളക്കെട്ടിലെ ചെളി നീക്കി ഒഴുക്ക് സാധ്യമാക്കുന്നതിനായി കൗൺസിലറും മറ്റ് ജോലിക്കാരും സമീപത്തുണ്ടായിരുന്നതിനാൽ പെട്ടെന്ന് തന്നെ വെള്ളക്കെട്ടിൽ വീണവരെ കരയ്ക്കെത്തിക്കാനായി. ദേവീകൃഷ്ണ ചെളിയിൽ താണുപോയിരുന്നതായി കൗൺസിലർ ഷിബു വാലപ്പൻ പറഞ്ഞു.
Read Also: Vice Presidential Election 2022: ജഗ്ദീപ് ധൻഖർ v/s മാർഗരറ്റ് ആൽവ: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്
അപകടം നടന്നയുടന്‍ സമീപത്തുണ്ടായിരുന്നവര്‍ ഇരുവരേയും ചാലക്കുടി സെന്‍റ് ജെയിസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ദേവീകൃഷ്ണ മരിക്കുകയായിരുന്നു. ദേവീകൃഷ്ണയ്ക്കൊപ്പമുണ്ടായിരുന്ന വി.ആര്‍.പുരം സ്വദേശിനി ഫൗസിയ ചികിത്സയിലാണ്.
നിലവിൽ ചാലക്കുടി സെന്‍റ് ജെയിസ് ആശുപത്രിയിലുള്ള ദേവികൃഷ്ണയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധിക്കൾക്ക് വിട്ടുകൊടുക്കും. ദ്രുവനന്ദയാണ് മകൾ. എസ്എച്ച്സിഎൽപി സ്കൂൾ, ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് ദ്രുവനന്ദ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...