KSRTC Swift: അർദ്ധരാത്രി ആവശ്യപ്പെട്ട സ്റ്റോപ്പിൽ സ്വിഫ്റ്റ് ബസ് നിർത്തിയില്ല; പരാതിയുമായി വീട്ടമ്മ
Complaint against KSRTC Swift bus: രാത്രി വെളിച്ചമില്ലാത്ത റോഡിലൂടെ രജനിയ്ക്ക് ഒരു കിലോ മീറ്റർ തിരികെ നടക്കേണ്ടി വന്നു.
തൃശൂർ: തൃശ്ശൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്ത വീട്ടമ്മയെ അർദ്ധരാത്രി ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന് പരാതി. വാണിയംപാറ സ്വദേശി രജനിയാണ് സ്വിഫ്റ്റ് ബസിനെതിരെ രംഗത്തെത്തിയത്. സ്റ്റോപ്പിൽ നിർത്താത്തതിനെ തുടർന്ന് രാത്രി വെളിച്ചമില്ലാത്ത റോഡിലൂടെ ഒരു കിലോ മീറ്റർ തിരികെ നടക്കേണ്ടി വന്നുവെന്നും രജനി പറയുന്നു. സംഭവത്തിൽ കെഎസ്ആർടിസി ബസിലെ ജീവനക്കാർക്കെതിരെ ഗതാഗത മന്ത്രിക്കും കെഎസ്ആർടിസി എം.ഡിക്കും പരാതി നൽകി.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ രജനി കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നാണ് സ്വിഫ്റ്റ് ബസ്സിൽ കയറുന്നത്. ബസിൽ കയറുന്നതിന് മുൻപേ വാണിയംപാറയിൽ ബസ് നിർത്തുമെന്നുള്ള കാര്യം ഇവർ ഉറപ്പ് വരുത്തിയിരുന്നു. എന്നാൽ സ്റ്റോപ്പ് എത്തിയപ്പോൾ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിർത്തിയില്ല. പിന്നീട് ഒരു കിലോ മീറ്റർ പിന്നിട്ട ശേഷമാണ് ബസ് നിർത്തിയത്. യാത്രക്കാർ ഉൾപ്പെടെ ഇത് ചോദ്യം ചെയ്തെങ്കിലും സ്റ്റോപ്പിൽ ബസ് നിർത്തിയില്ലെന്നാണ് വീട്ടമ്മയുടെ പരാതി.
ALSO READ: 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: സംഘത്തിൽ നഴ്സിംഗ് കെയർ ടേക്കറായ യുവതിയും!
വെളിച്ചം പോലും ഇല്ലാതെ റോഡിലൂടെ ഒരു കിലോമീറ്റർ നടന്നാണ് രജനി പിന്നീട് വാണിയംപാറയിൽ എത്തിയത്. രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളെ അവർ ആവശ്യപ്പെടുന്ന ഇടങ്ങളിൽ ഇറക്കണമെന്ന് ഉത്തരവ് നിലനിൽക്കുമ്പോഴാണ് പ്രസ്തുത സംഭവം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.