എറണാകുളം: ആദ്യമായി വൃശ്ചികോത്സവത്തിൽ പൂർണത്രയീശന് (Sree Poornathrayeesa Temple) സല്യൂട്ട് നൽകി വനിതാ എസ്. ഐ.  ചരിത്രത്തിലാദ്യമായാണ് ഇങ്ങനൊരു അവസരം ഒരു വനിതാ പൊലീസ് ഓഫീസർക്ക് ലഭിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

തൃപ്പൂണിത്തുറ ഹിൽപാലസ് സ്റ്റേഷനിലെ എസ്ഐ അനിലയ്ക്കാണ് (SI Anila) ഇങ്ങനൊരു ഭാഗ്യം കൈവന്നത്.  പൂർണത്രയീശ ക്ഷേത്രത്തിലെ (Sree Poornathrayeesa Temple) വൃശ്ചികോത്സവത്തിൽ ഭഗവാനെ എഴുന്നള്ളിച്ചപ്പോൾ ഔദ്യോഗിക ബഹുമതിയുടെ (Official Salute) ഭാഗമായി സല്യൂട്ട് നൽകുന്ന എസ്ഐ അനിലയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ (Social Media) വൈറലാവുകയാണ്.  


Also read: ആത്മീയതയ്ക്കൊപ്പം വിവാഹ ജീവിതത്തിലേക്കും.. ചിത്രങ്ങൾ പങ്കുവെച്ച് സന ഖാൻ 


രാജഭരണം മുതലേ നടത്തിവരുന്ന ഈ ചടങ്ങിന് പുരുഷ പോലീസുകാരാണ് ഇതുവരേയും സല്യൂട്ട് നല്കിയിരുന്നത്.  എന്നാൽ ഇത്തവണ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ അവധിയായതിനാലാണ് ഇങ്ങനൊരു ഭാഗ്യം അനിലയ്ക്ക് ലഭിച്ചത്.     



(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)