കൊച്ചി : കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ പെൺകുട്ടികളുടെ ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്നും വീണ്ടും പുഴുവിനെ കിട്ടി. വ്യാഴാഴ്ച്ച കഴിച്ച ഉച്ചഭക്ഷണത്തിൻ നിന്നുമാണ് പുഴുവിനെ കിട്ടിയത്. ഇതിന് മുൻപ് പലതവണ ഭക്ഷണത്തിൽ നിന്നും പുഴുവിനെ ലഭിച്ചിരുന്നു. വിദ്യാർഥികൾ ആരോഗ്യ വകുപ്പിന് പരാതിയും നൽകിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിദ്യാർഥികളുടെ പരാതിയെ തുടർന്ന് കഴിഞ്ഞ മാസം ആരോഗ്യ വകുപ്പ് ഹോസ്റ്റലുകളിൽ പരിശോധന നടത്തി. ഹോസ്റ്റലുകളിൽ ശുചിത്വം ഉറപ്പാക്കണമെന്ന് കാട്ടി സർവകലാശാല അധികൃതർക്ക് ആരോഗ്യ വകുപ്പ് നോട്ടീസ് നൽകുകയും ചെയ്തു. ഇതിനിടയിലാണ് വ്യാഴാഴ്ച്ച വീണ്ടും ഭക്ഷണത്തിൽ നിന്നും വീണ്ടും പുഴുവിനെ ലഭിക്കുന്നത്.


ALSO READ : Hansraj College : ഡൽഹി ഹന്‍സ്‌രാജ് കോളജിൽ നോൺ വെജിന് വിലക്ക്; പ്രതിഷേധവുമായി എസ്എഫ്ഐ


വൃത്തിഹീനമായ ചുറ്റുപാടിലും ഗുണനിലവാരമില്ലാത്ത ഭക്ഷണചേരുവകൾ ഉപയോഗിച്ചും പാകം ചെയ്യുന്നതുമാണ് ഭക്ഷണകാര്യത്തിൽ വീഴ്ച്ച സംഭവിക്കാൻ പ്രധാന കാരണമെന്ന് എഐഎസ്എഫ് യൂണിറ്റ് പ്രസിഡന്റ് കെ പ്രസാദ് പറഞ്ഞു. സംഭവത്തിൽ സർവകലാശാല അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ് വിദ്യാർഥികൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.