ന്യൂ ഡൽഹി : ഡൽഹി സർവകലാശാലയുടെ കീഴിലുള്ള ഹന്‍സ്‌രാജ് കോളജിൽ മാംസാംഹരത്തിന് വിലക്കേർപ്പെടുത്തി കോളജ് അധികൃതർ. ഇനി മുതൽ കോളജിലെ ഹോസ്റ്റലിലും ക്യാന്റീനിലും നോൺ വെജ് വിഭവങ്ങൾ വിളമ്പില്ല. സംഭവത്തിൽ പ്രതിഷേധവുമായി ഇടത് വിദ്യാർഥി സംഘടനയായ എസ്എഫ്ഐ രംഗത്ത്. ജനുവരി 20 വെള്ളിയാഴ്ച കോളജിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഹന്‍സ്‌രാജ് കോളജ് എസ്എഫ്ഐ യുണിറ്റ് അറിയിച്ചു. പ്രതിഷേധം മാംസാംഹാരത്തിന് വിലക്കേർപ്പെടുത്തിയതിന് മാത്രമല്ല കോളജിൽ കാവി വൽക്കരണം നടത്തുന്നതിന് എതിരെയാണെന്നും എസ്എഫ്ഐ അറിയിച്ചു.
ഹോസ്റ്റൽ ക്യാന്റീൻ മെനുവിലെ മാറ്റം വിദ്യാർഥികളെ മുൻകൂട്ടി അറിയിച്ചിരുന്നില്ല. നോൺ വെജ് ഒഴിവാക്കുന്ന കോളജ് അധികൃതരുടെ നടപടിക്ക് എതിർപ്പാണ് ബഹുഭൂരിപക്ഷം വരുന്ന വിദ്യാർഥികൾക്കും പ്രകടിപ്പിക്കുന്നത്. കോവിഡിന് ശേഷം കോളേജ് ഹോസ്റ്റൽ പ്രവർത്തനം പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് നോൺ വെജ് ഒഴിവാക്കാന്നുള്ള തീരൂമാനം. കൂടാതെ കോളജ് അധികൃതർ വിദ്യാർഥികളുടെ പക്കൽ നിന്നും മുട്ട തുടങ്ങിയ നോൺ വെജ് വിഭവങ്ങൾ പിടിച്ചെടുത്തുയെന്ന് എസ്എഫ്ഐ ആരോപിക്കുന്നുയെന്ന് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം കോളജ് അധികൃതർ തീരുമാനത്തെ അംഗീകരിച്ചുകൊണ്ട് വലതുപക്ഷ വിദ്യാർഥി സംഘടനകളും രംഗത്തെത്തിട്ടുണ്ട്. ഇത്തരത്തിലുള്ള നടപടി കോളജിൽ കാവി വൽക്കരണം നടത്താനുള്ള ശ്രമമാണെന്ന് എസ്എഫ്ഐ ആരോപിച്ചു. വിദ്യാർഥികളെ മുൻകൂട്ടി അറിയിക്കാതെയാണ് കോളജ് ഈ തീരുമാനമെടുത്തിരിക്കുന്നത്. ഇങ്ങനെ ഒരു മാറ്റം ഒരു വിജ്ഞാപനത്തിൽ പോലും അറിയിച്ചിട്ടില്ലയെന്നും എസ്എഫ്ഐ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...