ഗോതമ്പ് പൊടിയിൽ പുഴു; ഒന്നിലല്ല പിന്നെയും പാക്കറ്റുകൾ, റേഷൻകടയിൽ വിൽക്കുന്നത്
ശനിയാഴ്ചയാണ് ചേലക്കര കിള്ളിമംഗലം സ്വദേശിനി ശാന്ത റേഷൻ കടയിൽ നിന്ന് ഗോതമ്പ് പൊടി വാങ്ങിയത്
തൃശ്ശൂർ: റേഷൻ കടയിൽ നിന്നും വിതരണം ചെയ്ത ഭക്ഷ്യധാന്യത്തിൽ പുഴുക്കളെ കണ്ടെത്തി. ചേലക്കര കിള്ളിമംഗലം റേഷൻ കടയിൽ കഴിഞ്ഞ ദിവസം വിതരണം ചെയ്ത ഗോതമ്പ് പൊടിയിലാണ് ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്
ശനിയാഴ്ചയാണ് ചേലക്കര കിള്ളിമംഗലം സ്വദേശിനി ശാന്ത റേഷൻ കടയിൽ നിന്ന് ഗോതമ്പ് പൊടി വാങ്ങിയത്. ഇന്ന് രാവിലെ ഗോതമ്പ് പൊടി അരിച്ചു നോക്കിയപ്പോഴാണ് ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്. ഒപ്പം വാങ്ങിയ രണ്ടു പാക്കറ്റുകൾ കൂടി പരിശോധിച്ചപ്പോൾ അതിലും നിറയെ പുഴുക്കൾ.
ALSO READ: എസ്എസ്എൽസിക്ക് ഇനിയും മാർക്ക് വേണോ?പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കേണ്ടത് ഈ വെബ്സൈറ്റുകൾ വഴി
മുൻഗണന വിഭാഗത്തിന് വിതരണം ചെയ്ത കേരള സർക്കാർ സപ്ലൈകോ ഫോർട്ടിഫൈഡ് ആട്ട എന്ന പേരിലുള്ള സമ്പൂർണ്ണ ഗോതമ്പ് പൊടിയിലാണ് പുഴുക്കളെ കണ്ടെത്തിയത്. കിള്ളിമംഗലത്തെ റേഷൻ കടകയിൽ നിന്ന് ഗോതബ് വാങ്ങിയ മുൻഗണ വിഭാഗത്തിൽപ്പെട്ട ആളുകൾക്കെല്ലാം ഗോതബ് പൊടിയിൽ നിന്ന് പുഴുക്കളെ ലഭിച്ചു.
ഗുണനിലവാരമില്ലാത്ത ഗോതമ്പ് പൊടിയാതിനാലാണ് പുഴുവരിക്കാൻ ഇടയാതെന്നാണ് ആക്ഷേപം. പാക്കറ്റിൽ അടയാളപ്പെടുത്തിയ തീയതിയും മാഞ്ഞു പോയ നിലയിലാണ്. നിരവധിപ്പേർ പരാതിയുമായി രംഗത്തെത്തുന്നുണ്ടെങ്കിലും ഭയം മൂലം പരാതിപ്പെടാൻ തയാറാവത്തവരും ഏറെയാണ്. ശനിയാഴ്ച ആയതിനാൽ നിരവധിപ്പേരാണ് റേഷൻ കടയിൽ നിന്ന് ഗോതമ്പ് വാങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...