എസ്എസ്എൽസിക്ക് ഇനിയും മാർക്ക് വേണോ?പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കേണ്ടത് ഈ വെബ്സൈറ്റുകൾ വഴി

ജൂൺ 7 മുതൽ 14 വരെ ആയിരിക്കും സേ പരീക്ഷകൾ നടക്കുക. മൂന്ന് വിഷയത്തിൽ വിദ്യാർഥികൾക്ക് സേ പരീക്ഷ എഴുതാം

Written by - Zee Malayalam News Desk | Last Updated : May 20, 2023, 04:14 PM IST
  • എസ്എസ്എൽസിയ്ക്ക് 99.70% വിജയമാണ് ഇത്തവണ രേഖപ്പെടുത്തിയത്
  • ജൂൺ 7 മുതൽ 14 വരെ ആയിരിക്കും സേ പരീക്ഷകൾ നടക്കുക
  • ഇതിൻറെ വെബ്സൈറ്റ് അപേക്ഷ വിവരങ്ങൾ പ്രഖ്യാപിച്ചിട്ടില്ല
എസ്എസ്എൽസിക്ക് ഇനിയും മാർക്ക് വേണോ?പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കേണ്ടത് ഈ വെബ്സൈറ്റുകൾ വഴി

തിരുവനന്തപുരം: 2023 മാർച്ചിൽ നടത്തിയ എസ്.എസ്.എൽ.സി പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയത്തിന് വിദ്യാർഥികൾ ഇപ്പോൾ അപേക്ഷിക്കാം.പരീക്ഷാർഥികൾ അപേക്ഷ https://sslcexam.kerala.gov.in, https://sslchiexam.kerala.gov.in, https://thslchiexam.kerala.gov.in, https://ahslcexam.kerala.gov.in, എന്നീ വെബ്സൈറ്റുകൾ മുഖേന ഇന്നു (മേയ് 20) നാലുവരെ Revaluation/Photocopy/Scrutiny Applications എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യണമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു.

ഫോട്ടോകോപ്പി, സ്ക്രൂട്ടിണി (സൂക്ഷ്മപരിശോധന) എന്നിവ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികളും ഇതുവഴിയാണ് അപേക്ഷിക്കേണ്ടത്. പരീക്ഷയിൽ വിജയിക്കാൻ കഴിയാത്തവർക്ക് ജൂണിൽ സേ പരീക്ഷകൾക്ക് അപേക്ഷിക്കാം.

സേ പരീക്ഷകൾക്ക്

ജൂൺ 7 മുതൽ 14 വരെ ആയിരിക്കും സേ പരീക്ഷകൾ നടക്കുക. മൂന്ന് വിഷയത്തിൽ വിദ്യാർഥികൾക്ക് സേ പരീക്ഷ എഴുതാം. ഇതിൻറെ ഫലം ജൂൺ അവസാനവാരം പ്രഖ്യാപിക്കും. ഇതിൻറെ വെബ്സൈറ്റ് അപേക്ഷ വിവരങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ജൂലൈ അഞ്ച് മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ താമസിക്കാതെ തന്നെ ഒൺലൈനായി ആരംഭിക്കും.

വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലങ്ങൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചത്. എസ്എസ്എൽസിയ്ക്ക് 99.70% വിജയമാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇത് 99.26% ആയിരുന്നു. കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് 0.44% ആണ് വിജയശതമാനത്തിൽ വർധന. 4,19,128 വിദ്യാർത്ഥികൾ റെഗുലറായി പരീക്ഷ എഴുതി. ഇതിൽ 4,17,864 പേർ ഉപരി പഠനത്തിന് യോഗ്യത നേടി. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 504 പേരും ലക്ഷദ്വീപിൽ പരീക്ഷ എഴുതിയ 289 പേരിൽ 283 പേരും ഉപരി പഠനത്തിന് യോഗ്യത നേടി. 

ആകെ 68,604 പേർക്കാണ് ഇത്തവണ മുഴുവൻ വിഷങ്ങൾക്കും എ പ്ലസ് കിട്ടിയത്. മലപ്പുറം ജില്ലയിൽ മാത്രം 485 വിദ്യാർത്ഥികൾക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയത്. കഴിഞ്ഞ തവണ 44,363 വിദ്യാർത്ഥികൾക്കായിരുന്നു മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. 99.94% വിജയവുമായി കണ്ണൂർ ജില്ല തന്നെ ഇത്തവണയും ഒന്നാമത് എത്തി. വയനാട്ടിലാണ് ഏറ്റവും കുറവ് (98.41%) വിജയം രേഖപ്പെടുത്തിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News