കോഴിക്കോട്: സ്ത്രീകൾക്കെതിരെ വിവാദ പരാമർശവുമായി എഴുത്തുകാരൻ ടി.പത്മനാഭന്‍.സ്ത്രീകള്‍ അശ്ലീലമെഴുതിയാല്‍ ചൂടപ്പം പോലെ വിറ്റ് പോകുമെന്നും എഴുത്തുകാരി ഒരു സിസ്റ്റര്‍ ആണെങ്കിൽ ഏറ്റവും നല്ലതാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ക്രിസ്തീയ സന്യാസിനി തൻറെ മഠത്തിലെ ചീത്ത അനുഭവങ്ങളെഴുതിയാല്‍ അതിന് നല്ല ചിലവാണ്. അത്തരത്തിലുള്ള വിവാദ പുസ്തകങ്ങള്‍ക്ക് വില്പന വര്‍ധിക്കും എഡിഷന്‍സ്, വണ്‍ ആഫ്റ്റര്‍ അനദര്‍ ആയി അത് തുരുതുരെ ഇറങ്ങും എന്നും ടി പത്മനാഭൻ തൻറെ പ്രസംഗത്തിൽ പറയുന്നു.


Also Read: പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗം


 "ഇത് ഒരു സ്ത്രീ എഴുതിയാല്‍ ചൂടപ്പം പോലെ വിറ്റഴിയും. എല്ലാവര്‍ക്കും പണം, എല്ലാവര്‍ക്കും പണം. ഈ സ്ത്രീ, ഒരു ക്രിസ്തീയ സന്യാസിനി, സിസ്റ്റര്‍, നണ്‍ ആണെങ്കില്‍ അതിലും നല്ലത്. ഒരു ക്രിസ്തീയ സന്യാസിനി അവരുടെ സഭാവസ്ത്രമൊക്കെ ഊരിവച്ച്‌ അവരുടെ തിക്താനുഭവങ്ങള്‍, മഠത്തില്‍ നിന്നുണ്ടായ ചീത്ത അനുഭവങ്ങള്‍ എഴുതിയാല്‍ വളരെ വലിയ ചിലവാണ്. 


അത്തരം ധാരാളം പുസ്തകങ്ങള്‍ വരുന്നുണ്ട്. സഭാവസ്ത്രം അഴിച്ചുവച്ചെങ്കിലും സിസ്റ്റര്‍ എന്ന ആ പേരും കൂടി ചേര്‍ക്കണം. അപ്പോള്‍ ഒന്നും കൂടി വില്പന വര്‍ധിക്കും. ഇനി ഒബ്സീനും വള്‍ഗറുമായ പുസ്തകമല്ല എങ്കില്‍ സെന്‍സേഷണല്‍ പുസ്തകമായി കാണണം അല്ലാതെ ഉത്തമ സാഹിത്യ കൃതികൾ വാങ്ങുവാൻ ആരും ഉണ്ടാവുന്നില്ല.


Also Read: മനസിൽ ലഡ്ഡു പൊട്ടി..! സുന്ദരിയായ യുവതിയെ വിവാഹം കഴിച്ച വൃദ്ധന്റെ സന്തോഷം, വീഡിയോ വൈറൽ 


മന്ത്രി എം.വി ഗോവിന്ദന്‍ അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിയിലായിരുന്നു കഥാകൃത്തിന്‍റെ പരാമര്‍ശം. അധികം താമസിക്കാതെ തന്നെ അദ്ദേഹത്തിൻറെ പ്രസംഗം വിവാദമാകുകയും ചെയ്തു. നേരത്തെയും തൻറെ നിലപാടുകൾ കൊണ്ട് ടി പത്മനാഭൻ വിവാദത്തിൽപ്പെട്ടിട്ടുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.