പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗം

രാത്രി 9.30 യോടെ കൊട്ടേക്കാട് ഒരു കടയിൽ സാധനം വാങ്ങാൻ നിൽക്കുമ്പോഴായിരുന്നു ആക്രമം (Palakkad Political Murder)

Written by - Zee Malayalam News Desk | Last Updated : Aug 14, 2022, 11:59 PM IST
  • സ്ഥലത്ത് രാഷ്ട്രീയപരമായി ചില പ്രശ്നങ്ങൾ നില നിന്നിരുന്നതായാണ് സൂചന
  • കൊലയ്ക്ക് പിന്നിൽ സിപിഎം എന്ന് ആർഎസ്എസ്
പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗം

പാലക്കാട്: മലമ്പുഴയിൽ സിപിഎം പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ (40) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് വീടിന് സമീപത്ത് വെച്ചായിരുന്നു ആക്രമം. കൊലയ്ക്ക് പിന്നിൽ സിപിഎം എന്ന് ആർഎസ്എസ് ആരോപിക്കുന്നു.

രാത്രി 9.30 യോടെ കൊട്ടേക്കാട് ഒരു കടയിൽ സാധനം വാങ്ങാൻ നിൽക്കുമ്പോഴായിരുന്നു ആക്രമം. സ്ഥലത്ത് രാഷ്ട്രീയപരമായി ചില പ്രശ്നങ്ങൾ നില നിന്നിരുന്നതായാണ് സൂചന.അതേസമയം സംഭവത്തിന് പിന്നിലെ കാരണം, ആക്രമികൾ ആരൊക്കെ എന്നത് സംബന്ധിച്ച് ഇപ്പോഴും ചില വ്യക്തതകൾ വരാനുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News