Year Ender 2023 : മാപ്ര മുതൽ അരിക്കൊമ്പൻ വരെ; ഈ വർഷം മലയാളികൾ സംസാരിച്ചതും ചോദിച്ചതുമായ ചില വാക്കുകൾ
Most Used Malayalam Words in 2023 : ഈ വർഷം വാർത്തകളിലും സോഷ്യൽ മീഡിയയിലും ഏറ്റവും കൂടുതൽ ചർച്ചയായ വാക്കുകളാണിവ
2023 അവസാനിക്കാൻ ഇനി മണിക്കൂറകൾ മാത്രമാണ് ബാക്കിയുള്ളത്. ഒന്ന് തിരഞ്ഞ് നോക്കുമ്പോൾ നിരവധി വാക്കുകളാണ് ഈ വർഷം മലയാളികൾ പ്രയോഗിച്ചിട്ടുള്ളത്. വാർത്തകളിലും സോഷ്യൽ മീഡിയകളിലും നിറഞ്ഞ് നിന്നിരുന്ന ഈ വാക്കുകൾ പല ചർച്ചകൾക്കും ചോദ്യങ്ങൾക്കും ഇടയാക്കിട്ടുണ്ട്. ഈ വാക്കുകളിൽ പ്രധാനമായും സോഷ്യൽ മീഡിയയിൽ ട്രോളുകൾക്കോ കളിയാക്കുകൾക്കോ പാത്രമായിട്ടുള്ളവയാണ്. ചില വാക്കുകൾ ഉടലെടുത്ത് വാർത്തയിലും സർക്കാർ പ്രഖ്യാപനങ്ങളിൽ നിന്നുമാണ് മലയാളികൾ 2023 പ്രത്യേകം എടുത്ത പറഞ്ഞ ചില വാക്കുകൾ ഇവയാണ്.
അരിക്കൊമ്പൻ
ഒരു കാട്ടാന പ്രധാന സംസാര വിഷയമായ വർഷമാണ് 2023. വാർത്തകളിൽ നിന്നും സോഷ്യൽ മീഡിയയിലേക്കെത്തിയപ്പോൾ അരിക്കൊമ്പന് ഫാൻസ് വരെയായി. മൂന്നാർ ചിന്നക്കാനാലിൽ നിന്നും വലിയ ദൌത്യത്തോടെ പിടിച്ച അപകടകാരിയായ ഒരു ആനയെ വനം വകുപ്പ് തമിഴ്നാട് അതിർത്തിയിൽ കൊണ്ടുവിടുന്നതാണ് അരിക്കൊമ്പന്റെ ഏറ്റവും ചുരക്ക രൂപത്തിലുള്ള കഥ. അവസാനം അരിക്കൊമ്പന്റെ പേരിൽ സിനിമ വരെ പ്രഖ്യാപിച്ചിട്ടുണ്ട്.
എഐ ക്യാമറ
ഈ വർഷം ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായ വാക്കായിരുന്നു എഐ (നിർമിതബുദ്ധി). ചാറ്റ്ജിപിടി മറ്റും ചർച്ചയായിരുന്നെങ്കിലും മലയാളികൾ എഐ വാക്ക് 2023ൽ ഉപയോഗിക്കാൻ പ്രധാന കാരണം മോട്ടോർ വാഹന വകുപ്പായിരുന്നു. എഐ ക്യാമറ ഉപയോഗിച്ച് ട്രാഫിക് നിയമങ്ങൾ പരിശോധിക്കാനായി എംവിഡി സ്ഥാപിച്ച എഐ ക്യാമറ മലയാളികളിൽ വലിയ ഒരു ചർച്ച വിഷയമായി മാറിയിരുന്നു. ഇന്ന് വാഹനം ഓടിക്കുമ്പോൾ മലായളികൾ പേടിക്കുന്നത് എഐ ക്യാമറയെയാണ്.
ALSO READ : Year Ender 2023 | കാനം രാജേന്ദ്രനും, ഉമ്മൻ ചാണ്ടിയും 2023-ൽ വിട പറഞ്ഞ രാഷ്ട്രീയ നേതാക്കൾ
വന്ദേഭാരത്
വാർത്തയിൽ നിന്നും ചർച്ചയായ മറ്റൊരു വാക്കായിരുന്നു വന്ദേഭാരത്. കേരളത്തിലേക്ക് വന്ദേഭാരതിന്റെ രണ്ട് സർവീസ് എത്തിയപ്പോൾ മലയാളികളുടെ ആഘോഷമായിരുന്നു. ഒപ്പം സോഷ്യൽ മീഡിയയും ചേർന്നു. പിന്നാലെ വന്ദേഭാരത് വ്ളോഗർക്ക് ഒരു ചാകരയായിരുന്നു.
റോബിൻ ബസ്
വാർത്തയിലും സോഷ്യൽ മീഡിയയിലും ഓരോ പോലെ പിന്നീട് കേട്ട വാക്കായിരുന്നു റോബിൻ ബസ്. കെഎസ്ആർടിസിക്ക് സമാന്തരമായി ഇന്റർസ്റ്റേറ്റ് സർവീസുമായി എത്തിയ ബസ് ഉടമകളാണ് റോബിൻ ബസ്. റോബിൻ ബസും നടത്തിപ്പുകരാനമായി ഗിരീഷും വലിയ ചർച്ച വിഷയമായിരുന്നു. ഒപ്പം വില്ലനായത് സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പാണ്.
മാപ്ര
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ വാക്കായിരുന്നു മാപ്ര. മാധ്യമപ്രവർത്തകരെ വിമർശിക്കാനായി ഉപയോഗിച്ച ചുരുക്ക പേരായിരുന്നു മാപ്രാ. മാധ്യപ്രവർത്തകർ എന്ന വാക്കാണ് മാപ്രാ എന്ന് ചുരുക്കപ്പെടുത്തിയിരിക്കുന്നത്. മലയാള മനോരമ 2023ലെ വാക്ക് എതാണ് സോഷ്യൽ മീഡിയയിൽ ചോദിച്ചപ്പോൾ ഏറ്റവും കൂടുതൽ കമന്റ് വന്നത് മാപ്ര എന്നായിരുന്നു. വാർത്തയിലൂടെ ചോദ്യം ചെയ്യുമ്പോൾ മാപ്ര എന്ന വാക്ക് അസഹിഷ്ണതയോടെ വലിയൊരു വിഭാഗം ഉപയോഗിക്കുന്നത്
ഏട്ടായി കോഫി
സോഷ്യൽ മീഡിയയിൽ തരംഗമായ വാക്കായിരുന്നു ഏട്ടായി കോഫി. പഴയ ഒരു ഷോർട്ട് ഫിലിമിൽ നിന്നും ലഭിച്ച ഈ വാക്ക് 2023 സോഷ്യൽ മീഡിയ ട്രെൻഡ് സെറ്ററായിരുന്നു.
ഹേ പ്രഭു
സോഷ്യൽ മീഡിയയിൽ അടുത്തിടെ നിറഞ്ഞ് കേട്ടിരുന്ന വാക്കായിരുന്നു ഹേ പ്രഭു. ഹിന്ദിയിലെ ഒരു റീൽസ് വീഡിയോയിൽ നിന്നാണ് ഹെ പ്രഭു ഉടലെടുക്കുന്നത്. അത് മലയാളിത്തിലേക്കെത്തിയപ്പോൾ വർഷാവസാനമായി. ഒരു ദുരന്തമുഖത്ത് നിന്നും ഉത്ഭവിച്ചതാണ് ഹേ പ്രഭു എന്നതാണ് ഈ വാക്കിന്റെ മറ്റൊരു പ്രത്യേകത.
കുണുവാവ
കുണുവാവയും സോഷ്യൽ മീഡിയയിൽ വൈറലായ പദമായിരുന്നു. സോഷ്യൽ മീഡിയയിൽ ഒരു സ്ത്രീയുടെ വീഡിയോയിൽ നിന്നുമാണ് ഈ വാക്ക് ഉടലെടുക്കുന്നതാണ് നിഗമനം. പിന്നീട് പല വീഡിയോകളും തമാശരൂപേണ കുണുവാവ എന്ന വാക്ക് ഉപയോഗപ്പെടുത്തിട്ടുണ്ട്. രാഷ്ട്രീയ ട്രോളുകൾക്കും കുണുവാവ എന്ന വാക്ക് അടുത്തിടെ വലിയ തോതിൽ ഉപയോഗിച്ചിരുന്നു.
മമ്മൂട്ടിക്കമ്പനി
സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ ചർച്ചയായ വാക്കാണ് മമ്മൂട്ടിക്കമ്പനി. നടൻ മമ്മൂട്ടിയുടെ പേരിലുള്ള സിനിമ നിർമാണ കമ്പനി മലയാളത്തിൽ മാത്രമല്ല ഇപ്പോൾ ദക്ഷിണേന്ത്യയിൽ തന്നെ ചർച്ചയായിരിക്കുകയാണ്. അതിന് കാരണം മമ്മൂട്ടിക്കമ്പനിയുടെ പേരിൽ എത്തിയ ചിത്രങ്ങളായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.