കാലവർഷം കടുക്കുന്നു; 12 ജില്ലകളിൽ യെല്ലോ അലെർട്ട്
നാളെ മുതൽ ഈ ജില്ലകളിൽ യെല്ലോ അലെർട്ട് ബാധകമാണ്
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ശക്തമാകുന്നു. അതിന്റെ അടിസ്ഥാനത്തിൽ വയനാടും കാസർഗോഡും ഒഴികെയുള്ള സംസ്ഥാനത്തെ 12 ജില്ലകളിലും യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതൽ ഈ ജില്ലകളിൽ യെല്ലോ അലെർട്ട് ബാധകമാണ്.
Also read: ജോസഫൈൻ വനിതാ കമ്മീഷനോ അതോ പാർട്ടി കമ്മീഷനോ: ബി ഗോപാലകൃഷ്ണൻ
മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പോന്നും നല്കിയിട്ടില്ല. എന്നാൽ നാളെ വൈകിട്ടോടെ ബംഗാൾ ഉൽക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്നും ഇത് ശക്തമായാൽ സംസ്ഥാനത്ത് കൂടുതൽ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Also read: സംസ്ഥാനത്ത് ഇന്ന് 108 പേർക്ക് കൂടി കോറോണ വൈറസ് സ്ഥിരീകരിച്ചു
ഇതിനോടൊപ്പം തന്നെ ഈ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നോട്ട് വച്ചിട്ടുണ്ട്.