തിരുവനന്തപുരം: ജോസഫൈൻ വനിതാ കമ്മീഷനോ അതോ പാർട്ടി കമ്മീഷനോയെന്ന് വ്യക്തമാക്കണമെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ. പീഡനക്കേസിൽ പ്രതി സിപിഎമ്മുകാരനായൽ കോടതിയും പൊലീസും പാർട്ടിയാണെന്ന് പ്രഖ്യാപിച്ച എംസി ജോസഫൈന് വനിതാ കമ്മീഷനാകാൻ യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
Also read: .സംസ്ഥാനത്ത് ഇന്ന് 108 പേർക്ക് കൂടി കോറോണ വൈറസ് സ്ഥിരീകരിച്ചു
കൂടാതെ നിയമപരമായി കിട്ടിയ പദവിയിലിരുന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ തനി സ്വഭാവമാണ് ജസഫൈൻ കാണിക്കുന്നതെനന്നും ഗോപാല കൃഷ്ണൻ പറഞ്ഞു. ഈ വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
Also read: .36 പെരുമ്പാമ്പിന്റെ മുട്ടകൾ വിരിയാൻ നിർത്തിവച്ചത് കോടികളുടെ വൻ പ്രോജക്റ്റ്
ഭരണഘടനയും നിയമവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധനായ ഗവർണർ ജോസഫൈനെ ഈ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.