Nimishapriya Case: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കും; പരിശ്രമങ്ങൾ വിഫലമായി
Nimishapriya Case: യമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ അനുമതി
യമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ അനുമതി. വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകി. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കുമെന്നാണ് വിവരം. യെമൻ പൗരനായ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടർ ടാങ്കിനുള്ളിൽ ഒളിപ്പിച്ചു എന്നതാണ് നിമിഷ പ്രിയയ്‌ക്കെതിരായ കേസ്. 2014 മുതൽ കൊലപാതക കേസിൽ നിമിഷ പ്രിയ ജയിലിലാണ്.
നിമിഷ പ്രിയയുടെ മോചനത്തിനായി നിരവധി ശ്രമങ്ങൾ നടന്നിരുന്നു. മാപ്പപേക്ഷ, ദയാധനം എന്നിവ നൽകി മോചിപ്പിക്കൽ എന്നീ ശ്രമങ്ങൾ ആയിരുന്നു വധശിക്ഷയിൽ നിന്നും രക്ഷിക്കാൻ കുടുംബം നടത്തിയത്. എന്നാൽ ഇതെല്ലാം പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് വധശിക്ഷയ്ക്ക് പ്രസിഡന്റ് അനുമതി നൽകിയത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷ പ്രിയ.
കേസിന്റെ വിചാരണയ്‌ക്കൊടുവിൽ യെമൻ കോടതി നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇതിൽ നിന്നും രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. അബ്ദുുമഹദിയുടെ കുടുംബവുമായും കുടുംബവുമായും മാപ്പേപേക്ഷയ്ക്കുള്ള ചർച്ച നടത്തി. പിന്നീട് ഗോത്രതലവന്മാരുമായും ചർച്ച നടത്തി. എന്നാൽ നിമിഷ പ്രിയയ്ക്ക് മാപ്പ് നൽകില്ലെന്ന നിലപാടിൽ അവർ ഉറച്ചുനിന്നു.
അതേസമയം വധശിക്ഷ നടപ്പാക്കുന്നതിനെ പറ്റി അറിയില്ലെന്ന് അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ പറഞ്ഞു. മാധ്യമ വാർത്തകൾ മാത്രമാണ് പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾക്ക് അദ്ദേഹമാണ് നേതൃത്വം നൽകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.